ബിജെപി നേതാവിന്റെ ഭാര്യയുടെ മാനനഷ്ട കേസ്: സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ, ജാമ്യം
മുംബൈ∙ മാനനഷ്ടക്കേസിൽ ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ജാമ്യം. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ കേസിലാണ് മസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. മേധാ സോമയ്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ‘യുവക് പ്രതിഷ്ഠാൻ’ ശുചിമുറി നിർമാണത്തിലൂടെ 100 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു റാവുത്തിന്റെ ആരോപണം.

മുംബൈ∙ മാനനഷ്ടക്കേസിൽ ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ജാമ്യം. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ കേസിലാണ് മസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. മേധാ സോമയ്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ‘യുവക് പ്രതിഷ്ഠാൻ’ ശുചിമുറി നിർമാണത്തിലൂടെ 100 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു റാവുത്തിന്റെ ആരോപണം. ഇതിനെതിരെയാണ് മേധാ സോമയ്യ കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്തത്.
25,000 രൂപ പിഴയും സഞ്ജയ് റാവുത്തിനു മേല്‍ ചുമത്തിയിട്ടുണ്ട്. തനിക്കും ഭർത്താവിനുമെതിരെ അടിസ്ഥാനമില്ലാത്തതും മാനഹാനിക്ക് വഴിവയ്ക്കുന്നതുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നായിരുന്നു മുംബൈ റൂയ കോളജിൽ ഓർഗാനിക് കെമിസ്ട്രി പ്രഫസർ കൂടിയായ മേധ സോമയ്യ ഹർജിയിൽ ആരോപിച്ചത്.