ഇഎസ്എ കരടുവിജ്ഞാപനം: കേരളവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി
കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്‍ഞാപനമനുസരിച്ചു കേരളവുമായി ബന്ധപ്പെട്ട നടപടികൾ ഒക്ടോബർ നാലുവരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.

കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്‍ഞാപനമനുസരിച്ചു കേരളവുമായി ബന്ധപ്പെട്ട നടപടികൾ ഒക്ടോബർ നാലുവരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹികളായ പൂഞ്ഞാർ സ്വദേശി തോംസൺ കെ.ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നടപടി. ഹർജി ഒക്ടോബർ നാലിനു വീണ്ടും പരിഗണിക്കും.
ഈ വർഷം ജൂലൈ 31നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇഎസ്എ കരട് വിജ്ഞാപനം ചെയ്തത്. ഇതനുസരിച്ച് കേരളത്തിൽ 131 വില്ലേജുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 51 എണ്ണം ഇടുക്കിയിലാണ്. വിജ്ഞാപനത്തിലെ പരാമർശത്തിനു വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയകുഴപ്പം തീർക്കുക, വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഹർജിയില്‍ ഉന്നയിച്ചിരുന്നത്.