അരുണാചലിലെ കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര്; ‘കടന്നുകയറ്റ’മെന്ന് ചൈന
ഗുവാഹത്തി∙ അരുണാചൽ പ്രദേശിൽ ആദ്യമായി കീഴടക്കപ്പെട്ട കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ട് പർവതാരോഹക സംഘം. പിന്നാലെ പ്രതിഷേധവുമായി ചൈനയും. അരുണാചലിലെ തവാങ് മേഖലയിൽ ഇതുവരെ ആരും കീഴടക്കിയിട്ടില്ലാത്ത കൊടുമുടി കീഴടക്കിയ ശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (നിമാസ്) 15 അംഗ സംഘമാണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരായ ‘സങ്‌യാങ് ഗ്യാസ്തോ’ എന്നു നാമകരണം ചെയ്തത്. 17–18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമ തവാങ്ങിലാണ് ജനിച്ചത്.

പർവതാരോഹകർ ‘ചൈനയുടെ പ്രദേശ’ത്തേക്ക് കടന്നുകയറിയെന്ന് ആരോപിച്ചാണ് ചൈന രംഗത്തെത്തിയത്. യുവാക്കളുടെ പ്രവൃത്തി നിയമലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ചൈനയുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നും ജിയാൻ ആവർത്തിച്ചു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ സൈനികവിന്യാസം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ചില ‘ ധാരണ’കളിലെത്തിയെന്ന സൂചനകൾ പുറത്തുവന്നിരിക്കെയാണ് അരുണാചലിൽ അവകാശവാദം ആവർത്തിച്ച് ചൈന രംഗത്തെത്തിയത്.
അരുണാചലിലെ ഗോരിചെൻ പർവതനിരകളിലെ 20,942 അടി ഉയരമുള്ള കൊടുമുടിക്കാണ് ദലൈലാമയുടെ പേരു നൽകിയത്. അരുണാചലിലെ മോൻപ ഗോത്രത്തിനും മറ്റു ജനതയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ടതെന്നാണ് നിമാസ് സംഘം വ്യക്തമാക്കിയത്.