‘സംശയിച്ചതിലേക്ക് കാര്യങ്ങളെത്തി; ഉദ്ദേശ്യം വ്യക്തം, പിന്നീട് വിശദീകരിക്കാം’: അൻവറിനെ തള്ളി മുഖ്യമന്ത്രി
ന്യൂഡൽഹി ∙ പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേത്. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂഡൽഹി ∙ പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേത്. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾത്തന്നെ, എന്താണ് അതിനു പിന്നിലെന്ന് സംശയമുണ്ടായിരുന്നു. നേരത്തേ സംശയിച്ചതു പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയാണ് അൻവർ സംസാരിച്ചത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തിൽ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി തിരിക്കും മുൻപ് കേരള ഹൗസിലെ കൊച്ചിൻ ഹൗസിനു മുന്നിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. അതിനു മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.