തിരുവനന്തപുരം ∙ പി.വി. അൻവറിനെ തള്ളി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. പാർലമെന്ററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും അൻവറിന്റെ പരാതികളിൽ അന്വേഷണം നടക്കുന്നുവെന്നുമാണ് സിപിഎം വാർത്താകുറിപ്പ്. അൻവർ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ ജിഹ്വയാണ്. പിണറായിയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും സിപിഎം പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പി.വി. അൻവറിനെ തള്ളി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. പാർലമെന്ററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും അൻവറിന്റെ പരാതികളിൽ അന്വേഷണം നടക്കുന്നുവെന്നുമാണ് സിപിഎം വാർത്താകുറിപ്പ്. അൻവർ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ജിഹ്വയാണ്. പിണറായിയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും സിപിഎം പറയുന്നു. 

പാർലമെന്റി പ്രവർത്തനം എന്നത് പാർട്ടിയുടെ നിരവധി സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്. എന്നിട്ടും പാർലമെന്ററി പാർട്ടിയിൽ സ്വതന്ത്ര അംഗം എന്ന നില പാർട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപത്വമാണ് അൻവർ കാണിച്ചത്. പാർട്ടി അനുഭാവി അല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നയം. അൻവറിന്റെ പരാതിയിൽ ഒരു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്ക് ശേഷം പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ പാർട്ടിയും പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പറയുന്നു.

ADVERTISEMENT

പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ആരും ഇത്തരമൊരു പ്രസ്താവന നടത്തില്ല. എന്നാൽ അൻവർ തുടർച്ചയായി വിവിധ വിമർശനങ്ങൾ വലതുപക്ഷ രാഷ്ട്രീയകാർക്കു വേണ്ടി ഉന്നയിക്കുകയാണ് ചെയ്തത്. മുൻകൂട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്ത് ഇറങ്ങിയത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നു. മാധ്യമങ്ങളുമായി ചേർന്ന് അൻവർ നടത്തുന്ന പ്രചരണങ്ങളെ പ്രതിരോധിര്രാനും അവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ‌ പറയുന്നു.

English Summary:

CPM Rejects P.V. Anwar's Criticism, Labels it Anti-Communist Propaganda