ADVERTISEMENT

കൊച്ചി∙ രാജ്യത്തെതന്നെ ഏറ്റവും മികച്ച വിധിപ്രസ്താവങ്ങൾ കേരള ഹൈക്കോടതിയിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നു ചീഫ് ജസ്റ്റിസായി ചുമതലയേറ്റ നിതിൻ മധുകർ ജാംദാർ. ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ ചീഫ് ജസ്റ്റിസിനെ സ്വാഗതം ചെയ്യാൻ ഹൈക്കോടതി നടത്തിയ ഫുൾകോർട്ട് സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കേരള ഹൈക്കോടതി മുൻപന്തിയിലാണ്. കെട്ടിക്കിടക്കുന്ന കേസുകളാണ് എല്ലാ കോടതികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സാങ്കേതികവിദ്യയും ഫലപ്രദമായ കേസ് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കലാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗം. ‌കോടതിക്കു പുറത്ത് മധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ തീർപ്പാക്കുന്ന പുതിയ നിയമം കോടതികൾ‍ക്കു മേലുള്ള സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഗുണപ്രദവും വേഗത്തിലും കുറഞ്ഞ ചെലവിലും ഹർജിക്കാർക്ക് എത്രയും വേഗം നീതി ലഭ്യമാക്കുക എന്നതാണ് ജുഡീഷ്യൽ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, സംസ്ഥാന അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി തുടങ്ങിയവരും സംസാരിച്ചു. ചീഫ് ജസ്റ്റിസ് ജാംദാറിന്റെ ഭാര്യ കാർത്തിക ജാംദാർ, ഹൈക്കോടതി ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ, കോടതി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Pending Cases a Key Challenge, Says New Kerala High Court Chief Justice Nitin Jamdar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com