‘അത് സ്പോർട്സ്മാൻ സ്പിരിറ്റ്, ഉന്നത നേതാക്കളുടെ പിന്തുണയുണ്ട്; കള്ളക്കടത്തുകാർക്ക് വേണ്ടിയല്ല സംസാരം’
നിലമ്പൂർ∙ വീടിനു മുന്നിൽ സിപിഎം സ്ഥാപിച്ച ബോർഡിൽ സന്തോഷമെന്ന് പി.വി.അൻവർ എംഎൽഎ. എതിരാളികൾ ഉള്ളപ്പോഴാണ് സന്തോഷം. അതൊരു സ്പോർട്സ് മാൻ സ്പിരിറ്റാണ്. ഞാൻ കള്ളക്കടത്തുകാർക്ക് വേണ്ടിയല്ല സംസാരിക്കുന്നത്. അത് ജനം അന്വേഷിക്കട്ടെ. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെയെന്നും അൻവർ പറഞ്ഞു.

‘‘പൊതുസമ്മേളനത്തിലേക്ക് വ്യക്തിപരമായി ആരെയും വിളിക്കുന്നില്ല. പ്രസംഗത്തിൽ എനിക്ക് പറയാനുള്ളത് പറയും. മനസ്സ് കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ ഞാൻ ഉയർത്തിയ വിഷയത്തോട് ഒപ്പമുണ്ട്. എല്ലാം മനസ്സിലാക്കിയിട്ടാണ് ഞാൻ സംസാരിച്ചത്. മാനസികമായി പിന്തുണ നൽകുന്ന ഒട്ടനവധി ഉന്നത നേതാക്കളുണ്ട്. പക്ഷേ അവർക്ക് പരിമിതികളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റിക്കൽ സെറ്റപ്പ് അങ്ങനെയാണ്’’ – അൻവർ പറഞ്ഞു.
ഒറ്റയ്ക്ക് തന്നെയാണ് പോവാൻ ഉദ്ദേശിക്കുന്നത്. ഇനിയും കുറേ രാഷ്ട്രീയ കാര്യങ്ങൾ പറയാനുണ്ട്. കുറേ കാലങ്ങളായി പറയാൻ ആഗ്രഹിച്ചിട്ട് പറയാൻ കഴിയാതെ പോയവ ഉയർത്തിക്കൊണ്ടു വരും. തന്നെ ഇങ്ങനെ പറയിപ്പിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിക്കാൻ പാടില്ലായിരുന്നുവെന്നും അൻവർ പറഞ്ഞു.