ADVERTISEMENT

കൊല്ലം∙ ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ നോക്കി സായാഹ്നങ്ങളിൽ നട വരമ്പത്തിരുന്നു ചില ക്ഷുദ്ര ജീവികൾ ചിലയ്ക്കാറുണ്ടെന്നും അതുപോലുള്ള ചിലപ്പായാണ് പി.വിഅൻവർ എംഎൽഎയുടെ പ്രസ്താവനകളെ കാണുന്നതെന്നും മന്ത്രി വി.എൻ.വാസവൻ. സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല. അൻവറിനേക്കാൾ വലിയ ആളുകൾ ഇതിനു മുൻപ് വലിയ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ട്. അതിലൊന്നും തകർന്ന ആളുകളല്ല ഭരണത്തിലുള്ളത്.

അൻവർ നടത്തുന്നത് പാഴ്‌വേലയാണ്. സൂര്യപ്രകാശത്തെ പഴ മുറം കൊണ്ടു മറയ്ക്കാനാകില്ല. രാഷ്ട്രീയ ശത്രുക്കളുടെ കയ്യിലെ ചട്ടുകമായി അൻവർ മാറി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുകയാണ് ഉദ്ദേശ്യം. മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയിൽ കിളിർത്ത തകരയല്ല. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എഡിജിപിയെയും പത്രപ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും അംഗീകരിക്കാത്തതിനാലാണ് അൻവറിന് അവർ കൊള്ളരുതാത്തവർ ആയതെന്നും മന്ത്രി പറഞ്ഞു.

English Summary:

VN Vasavan against PV Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com