പ്രതീക്ഷകൾ തെറ്റിയില്ല. ജയിച്ച് ആദ്യ തവണ എംഎൽഎയായ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിരിക്കുന്നു

പ്രതീക്ഷകൾ തെറ്റിയില്ല. ജയിച്ച് ആദ്യ തവണ എംഎൽഎയായ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷകൾ തെറ്റിയില്ല. ജയിച്ച് ആദ്യ തവണ എംഎൽഎയായ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പ്രതീക്ഷകൾ തെറ്റിയില്ല. ജയിച്ച് ആദ്യ തവണ എംഎൽഎയായ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നു. ഞായറാഴ്ച ചെന്നൈ രാജ്ഭവനിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഉദയനിധി സ്റ്റാലിൻ എന്ന 46 വയസുകാരൻ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇളം തലമുറക്കാരൻ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും.

അവിശ്വസനീയമായിരുന്നു ഉദയനിധിയുടെ രാഷ്ട്രീയത്തിലേക്കുള്ള ‘എൻട്രി’. മുത്തുവേൽ കരുണാനിധിയുടെ 6 കൊച്ചുമക്കളിൽ ഒരുവൻ. സിനിമാ നിർമാണവും അഭിനയവുമായി തമിഴ് സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ച ഉദയനിധിയെ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ചപ്പോൾ തന്നെ ഉദയനിധിയിലൂടെ അധികാരക്കൈമാറ്റം കരുണാനിധി കുടുംബത്തിലേക്കെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ അവിടെ എം.കെ. സ്റ്റാലിൻ പക്വത കാണിച്ചു. 10 വർഷങ്ങൾക്ക് ശേഷം ‍ഡിഎംകെ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ട് പോലും അണികൾ ചിന്നത്തലൈവർ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഉദയനിധിയെ മന്ത്രിസഭയിലേക്ക് ആദ്യഘട്ടത്തിൽ പരിഗണിച്ചില്ല.

ADVERTISEMENT

വൈകാതെ ഉദയനിധിയ്ക്കായി പാർട്ടിയിലും അണികൾക്കിടയിലും മുറവിളി ഉയർന്നതോടെ 2022 ഡിസംബറിൽ ഉദയനിധിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുകയായിരുന്നു. അത്ര സുപ്രധാനമായ വകുപ്പുകളല്ല ഉദയനിധിയ്ക്ക് ലഭിച്ചത്. കായിക – യുവജനക്ഷേമ വകുപ്പുകൾ ലഭിച്ച ആ ചെറുപ്പക്കാരൻ പക്ഷേ തനിക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ വിനിയോഗിച്ചു. കായിക രംഗത്ത് തമിഴ്നാടിനെ ഈ കാലഘട്ടത്തിൽ മുന്നോട്ട് നയിക്കാൻ ഉദയനിധിയ്ക്കായി. ഒരുപിടി അന്തർദേശീയ – ദേശീയ ടൂർണമെന്റുകൾക്ക് തമിഴ്നാട് ഈ കാലഘട്ടത്തിൽ വേദിയായി.

എന്നാൽ ഇതിനിടയിലുണ്ടായ സനാതന ധർമ പരാമർശ വിവാദം ഉദയനിധിയ്ക്കെതിരെ ബിജെപി ആയുധമാക്കി. സനാതന ധർമത്തെ പകർച്ചവ്യാധിയെ പോലെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം ഉത്തരേന്ത്യയിൽ അടക്കം വലിയ വിവാദമായി മാറിയിരുന്നു. ഒരിടയ്ക്ക് ഘടകക്ഷിയായ കോൺഗ്രസ് വരെ ഉദയനിധിയുടെ പരാമർശത്തെ എതിർത്തിരുന്നു. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാൻ ആ ചെറുപ്പക്കാരൻ തയ്യാറായില്ല. മാത്രമല്ല സംഘപരിവാറിനെതിരെ സർവശക്തിയുമെടുത്ത് താൻ പോരാടുമെന്ന മുന്നറിയിപ്പും അയാൾ നൽകി. ഇതിനിടയിൽ ചെന്നൈയിലെയും തെക്കൻ തമിഴ്നാട്ടിലെയും പ്രളയ മേഖലകളിൽ ഉദയനിധിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം സർക്കാർ ഏകോപിപ്പിച്ചത്.

ADVERTISEMENT

ഉദയനിധിയെ മുന്നിൽ നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തമിഴ്നാട്ടിൽ തിരിച്ചടിയാകുമെന്നായിരുന്നു വിമർശകരുടെ പക്ഷം. പക്ഷേ അവിടെയും സ്റ്റാലിൻ എന്ന നേതാവ് പിന്മാറാൻ തയ്യാറായില്ല. ഉദയനിധിയെ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും പ്രചാരണത്തിനായി സ്റ്റാലിൻ നിയോഗിച്ചു. ബിജെപിക്കെതിരെയും അണ്ണാ ഡിഎംകെയ്ക്കെതിരെയും ഉദയനിധിയുടെ നേതൃത്വത്തിൽ പടനയിച്ച ഇന്ത്യാ മുന്നണി, തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഏക സീറ്റിലും വിജയക്കൊടി പാറിച്ചു. തമിഴകത്തെ ‘വൈറ്റ് വാഷ്’ പ്രകടനം ഉദയനിധിയുടെ ഗ്രാഫ് പിന്നെയും മുകളിലേയ്ക്ക് ഉയർത്തി.

ലോകസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും, കള്ളാക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തം സ്റ്റാലിൻ‌ സർക്കാരിനെ പ്രതിസന്ധിയിലാക്കി. 65 പേരുടെ മരണം എക്സൈസ് – പൊലീസ് വകുപ്പുകളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ ഘട്ടത്തിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത് താത്കാലികമായി സ്റ്റാലിൻ മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തുവെങ്കിലും കഴിഞ്ഞ ദിവസം സുപ്രീം കോടതി സെന്തിലിന് ജാമ്യം അനുവദിച്ചു. ഇതോടെ ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനൊപ്പം സെന്തിലിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനും ഡിഎംകെ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

ഡിഎംകെ യൂത്ത് വിങ് ‌സെക്രട്ടറിയായ ഉദയനിധിയിലേക്ക് ഉപമുഖ്യമന്ത്രി പദം കൂടി എത്തിയതോടെ ഒരു കാര്യം വ്യക്തമാണ്. ഡിഎംകെയിലെ അധികാരകൈമാറ്റം കരുണാനിധി കുടുംബത്തിലേക്ക് തന്നെ. കുടുംബാധിപത്യം എന്ന ബിജെപിയുടെ വാദമുഖത്തിന് ഇത് ശക്തിപകരുമെങ്കിലും, ചോദ്യം ചെയ്യപ്പെടാനാവത്ത അധികാരത്തിലേക്ക് പാർട്ടിയിലും സർക്കാരിലും ഉദയനിധി വളരുകയാണെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്. 

കരുണാനിധിയുടെ കാലത്ത് ഏറെ നാൾ അധികാരത്തിന് പുറത്ത് നിന്ന എം.കെ. സ്റ്റാലിന്, തന്റെ 56–ാം വയസിലാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ സാധിച്ചത്. 68–ാം വയസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കും. എന്നാൽ അത്രയൊന്നും കാത്തിരിക്കേണ്ടി വന്നില്ല ഉദയനിധിക്കെന്നതും ശ്രദ്ധേയം. അത്രയും കാത്തിരിപ്പിക്കാൻ സ്റ്റാലിൻ തയ്യാറായില്ല എന്നത് മറുവശം. ചെറുപ്പത്തിൽ തന്നെ താക്കോൽ സ്ഥാനത്തേക്കെത്തുന്ന ഉദയനിധിയായിരിക്കും ഇനി തമിഴ്നാട്ടിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ഡിഎംകെയിലെ രണ്ടാം അധികാരകേന്ദ്രമെന്നതിൽ തർക്കമില്ലെന്ന് ചുരുക്കം.

English Summary:

Udayanidhi Stalin Takes Oath as Deputy CM, Ushering in New Era for DMK