ന്യൂഡൽഹി∙ കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരനെ വാഹനമിടിച്ചു കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകമുണ്ടായത്. പൊലീസ് കോൺസ്റ്റബിളായ സന്ദീപ് (30) ആണ് അമിത വേഗം ചോദ്യം ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ നിന്നും ബൈക്കിൽ പട്രോളിങ് നടത്തവെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരനെ വാഹനമിടിച്ചു കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകമുണ്ടായത്. പൊലീസ് കോൺസ്റ്റബിളായ സന്ദീപ് (30) ആണ് അമിത വേഗം ചോദ്യം ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ടത്. 

പൊലീസ് സ്റ്റേഷനിൽ നിന്നും ബൈക്കിൽ പട്രോളിങ് നടത്തവെ നംഗ്ലോയ് ഏരിയയിൽ ഒരു കാർ അമിത വേഗതയിൽ പോകുന്നത് സന്ദീപിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വേഗത കുറച്ചു പോകാൻ സന്ദീപ് ആവശ്യപ്പട്ടു. ഇതോടെ പ്രകോപിതരായ കാർ യാത്രികർ സന്ദീപിന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം ബൈക്ക് 10 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

അപകടത്തിനു പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സന്ദീപ് കാറിലുള്ളവരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സന്ദീപിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതികളെ ഉടൻ പിടികൂടി കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

English Summary:

A Delhi Police Constable was killed in a hit-and-run incident after signaling a speeding car to slow down. Police are searching for the culprits.