ADVERTISEMENT

തിരുവനന്തപുരം∙ മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി പോയതോടെ രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. നാന്നൂറിലധികം രോഗികളുള്ള ആശുപത്രിയിൽ വൈദ്യുതി മണിക്കൂറുകൾ മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

sat-powecut3
എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടപ്പോൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ

വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയിൽ പ്രസവം നടന്നെന്നും ടോർച്ച് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നതെന്നും രോഗികൾ ആരോപിച്ചിരുന്നു. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണു വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്നായിരുന്നു കെഎസ്ഇബി വിശദീകരണം. 

sat-power-cut
എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടപ്പോൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ

പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പുനൽകിയിരുന്നു. ഉദ്യോഗസ്ഥന്മാർ അവിടെയുണ്ടെന്നും ഇന്റേണൽ വർക്ക് മുഴുവൻ പൊതുമരാമത്ത് വകുപ്പാണെന്നുമായിരുന്നു കൃഷ്ണൻകുട്ടി പറഞ്ഞത്. വീട്ടിൽ 20 ദിവസം മാത്രം പ്രായമായ കൊച്ചുകുട്ടിയുണ്ടെന്നും വേദന അറിയാമെന്നും ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ. രാജുവും പറഞ്ഞു. 

sat-power-cut3
എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടപ്പോൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് വീണാ ജോർ‌ജ് അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. 

English Summary:

No electricity in emergency ward of SAT Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com