ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ
ബെയ്റൂട്ട് ∙ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം.

ബെയ്റൂട്ട് ∙ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞെങ്കിലും ഹിസ്ബുല്ല ഇതുവരെ അതു സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീൽ കൗക്ക് എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. 1980 കൾ മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന കൗക്ക്, 2006 ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകൾ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‍റല്ലയുടെ പിൻഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.