2024 – രാജ്യാന്തര തലത്തിൽ തിരഞ്ഞെടുപ്പ് വർഷമായാണു പലരും കണക്കാക്കുന്നത്. പലയിടത്തും ഭരണത്തിലിരുന്ന സർക്കാരുകൾ തുടർന്നു. പലയിടത്തും ജനകീയ വിപ്ലവം സർക്കാരുകളെ മറിച്ചിടുകയും ചെയ്തു. ദക്ഷിണേഷ്യയിലും വലിയ മാറ്റങ്ങളാണ് ഈ വർഷം നടന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളിലെല്ലാം ഇക്കാലയളവിൽ സർക്കാരുകൾ മാറി. നയതന്ത്ര ബന്ധത്തിൽ ഇന്ത്യ കഴിഞ്ഞ പത്തു വർഷമായി പുലർത്തിയിരുന്ന ചില ഘടകങ്ങളിലെങ്കിലും ഇതു മാറ്റം വരുത്തുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ, മാലദ്വീപ് എന്നിവിടങ്ങളിൽ വലിയ മാറ്റമാണ് ഈ വർഷം നടന്നത്. അതിൽ ബംഗ്ലദേശ് ഒഴികെയുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയിലൂടെ സർക്കാരുകൾ മാറി. എന്നാൽ ബംഗ്ലദേശിൽ മാത്രം പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിക്ക്ു നാടുവിടേണ്ടി വന്നു. ശ്രീലങ്കയിലെ രജപക്സെ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭം രാജ്യത്തെ നിലവിലെ ഭരണ മാറ്റത്തിനും ഇടതുചായ്‌വിനും ഇടയാക്കിയിരിക്കുകയുമാണ്. ഈ മാറ്റങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യ, ദക്ഷിണേഷ്യൻ നയതന്ത്ര ബന്ധത്തിൽ മാറ്റങ്ങൾ വരുത്തേണ്ട ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യാ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മൂന്ന് സർക്കാരുകളാണു തുടരെത്തുടരെ മാറിയത്. മേഖലയിലെ ചൈനീസ് ആധിപത്യത്തിനുള്ള ശ്രമവും നയതന്ത്ര ബന്ധത്തിൽ കാതലായ മാറ്റം വരുത്താൻ ഇന്ത്യയെ നിർബന്ധിതമാക്കും.   

ADVERTISEMENT

∙ ഇന്ത്യ അടവുനയം മാറ്റി, തിരിച്ചെത്തി മാലദ്വീപ്

ഇതിൽ അയൽരാജ്യമായ മാലദ്വീപിലാണ് ആദ്യമായി സർക്കാർ മാറ്റം സംഭവിച്ചത്. ഇന്ത്യാ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി സർക്കാരിനെ താഴെയിറക്കിയാണ‌ു കഴിഞ്ഞ വർഷം പുതിയ സർക്കാർ അധികാരത്തിൽ എത്തിയത്. മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ സമീപനം തുടക്കത്തിലെങ്കിലും ഇന്ത്യക്കു തലവേദനയായിരുന്നു. ഇന്ത്യൻ സൈന്യത്തോടു ദ്വീപ് വിടാൻ മുഹമ്മദ് മുയിസു അന്ത്യശാസനം നൽകിയതടക്കം ഇതിന്റെ ഭാഗമായാണ്. 2022ലെ സാമ്പത്തിക പ്രതിസന്ധിക്കിടെ 100 മില്യൻ യുഎസ് ഡോളറാണ് ഇന്ത്യ സഹായമായി മാലദ്വീപിനു നൽകിയിരുന്നത്. 

എന്നാൽ പുതിയ സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ സമീപനത്തോടെ ഇന്ത്യ അടവുനയം മാറ്റി. അതിന്റെ ആദ്യ ഭാഗമായാണ് മാലദ്വീപിന്റെ വരുമാനത്തിന്റെ സിംഹഭാഗം വന്നിരുന്ന ടൂറിസത്തിന് ഇന്ത്യ നൽകിയ തിരിച്ചടി. മാലദ്വീപിന് പകരം ഇന്ത്യ അറബിക്കടലിലെ ലക്ഷദ്വീപിനെ ബദൽ ടൂറിസം ഹബായി ഉയർത്തിക്കാട്ടി. ഇതോടെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇത് മാലദ്വീപിനെ ചില്ലറ പ്രതിസന്ധിയിലേക്കല്ല തള്ളിവിട്ടത്. 2023ൽ മാലദ്വീപുമായി 548.97 മില്യൻ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ നടത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് മാലദ്വീപുമായുള്ള വ്യാപാരം 500 മില്യൻ യുഎസ് ഡോളർ പിന്നിട്ടത്. മാലദ്വീപിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായിരുന്ന ഇന്ത്യയെ ഇനി പിണക്കുന്നതു ശരിയായ നടപടിയല്ലെന്നു കണ്ടാണ് ഇന്ത്യാ വിരുദ്ധ സമീപനത്തിൽ അടുത്തിടെ മുഹമ്മദ് മുയിസു സർക്കാർ അയവ് വരുത്തിയത്.

ADVERTISEMENT

∙ ചൈനയോടടുത്ത് നേപ്പാൾ

നേപ്പാളുമായും ഇന്ത്യക്കു മികച്ച ബന്ധമായിരുന്നെങ്കിലും അതിർത്തി തർക്കവും നേപ്പാൾ – ചൈന ബന്ധവും തലവേദനയാകുന്നുണ്ട്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ പ്രചണ്ഡയുമായി മോദി സർക്കാർ മികച്ച ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നതെങ്കിൽ കെ.പി. ശർമ ഒലി അധികാരമേറ്റതോടെ സംഗതി മാറി. ഇന്ത്യ – നേപ്പാൾ ബന്ധത്തിൽ നിലവിൽ കാര്യമായ പുരോഗതിയുണ്ടാകുന്നില്ലെന്നതാണ് അവസ്ഥ. പ്രചണ്ഡ സർക്കാരിന്റെ കാലത്ത് വ്യാപാര രംഗത്തും സൈനിക രംഗത്തും മികച്ച സഹകരണത്തിനു ധാരണയായെങ്കിലും ഒലി സർക്കാരിനു വിപരീത നിലപാടാണ്. ജൂലൈയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രചണ്ഡ സർക്കാർ വീണതോടെയാണ് ഒലി സർക്കാർ അധികാരത്തിലെത്തിയത്. ഇതിനിടെ നേപ്പാൾ ചൈനയുമായി അടുക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

∙ തിരിച്ചടിക്കുമെന്ന പേടിയിൽ ‘ഹിൽസ’യെത്തി

മറ്റൊന്ന് ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ നടന്ന സംഭവവികാസങ്ങളാണ്. സംവരണ പ്രക്ഷോഭം കൈവിട്ടു പോയതോടെ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്കു പ്രതിഷേധം മാറി. ഇതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു രാജ്യം വിടേണ്ടി വന്നു. അവർക്ക് ഇന്ത്യ അഭയം നൽകിയതും നയതന്ത്രരംഗത്ത് ഇന്ത്യയുടെ മറുതന്ത്രമായിരുന്നു. എല്ലായ്പ്പോഴും ഇന്ത്യാ അനുകൂല നിലപാടാണ് ഷെയ്ഖ് ഹസീന എടുത്തിരുന്നത്. പിന്നാലെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികരാമേറ്റു. ഇടക്കാല സർക്കാരിൽ നേരിട്ടല്ലെങ്കിലും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കുള്ള പങ്കും അവരുടെ ഇന്ത്യ വിരുദ്ധ സമീപനവും ചർച്ചയായതാണ്.

ADVERTISEMENT

ദുർഗാപൂജ ആഘോഷങ്ങൾ അടുത്തിരിക്കെ ഇന്ത്യയിലേക്കുള്ള ഹിൽസ മത്സ്യക്കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയതാണ് ബംഗ്ലദേശിന്റെ ഭാഗത്ത് നിന്ന് ആദ്യം ഇന്ത്യ നേരിട്ട തിരിച്ചടി. പ്രാദേശിക ഉപഭോക്താക്കൾക്ക് വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താനെന്ന പേരിലാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിലെ വാണിജ്യ മന്ത്രാലയ ഉപദേഷ്ടാവ് ഫരീദ അക്തർ മത്സ്യക്കയറ്റുമതി നിരോധിച്ചത്. എന്നാൽ മറ്റു രീതിയിൽ ഇത് ബംഗ്ലാദേശിന് തന്നെ തിരിച്ചടിയായേക്കുമെന്ന ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് സർക്കാർ അനുമതി നൽകി. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനമെങ്കിലും ഇന്ത്യയുെട നയതന്ത്ര രംഗത്തെ വിജയമായി ഇതിനെ കണക്കാക്കാം.

∙ ‘സാൻഡ്‌വിച്’ ആകാനില്ലെന്ന് ശ്രീലങ്ക

ഇതിന് പിന്നാലെയാണ് ഇപ്പോൾ അയൽരാജ്യമായ ശ്രീലങ്കയിലും അധികാരമാറ്റം സംഭവിച്ചിരിക്കുന്നത്. തീവ്ര സിംഹള വികാരം ഇളക്കിവിട്ടിരുന്ന രജപക്സമാരെ ജനം തൂത്തെറിഞ്ഞു. പിന്നാലെ റനിൽ വിക്രമസിംഗെ അധികാരത്തിൽ എത്തിയെങ്കിലും രാജ്യം തീവ്ര വലതുപക്ഷത്തിൽനിന്ന് ഇടതുപക്ഷ സ്വഭാവത്തിലേക്കു നടന്നടുക്കുന്ന കാഴ്ചയാണ് മരതകദ്വീപിൽ കണ്ടത്. കമ്യൂണിസ്റ്റ് പാർട്ടിയായ നാഷനൽ പീപ്പിൾസ് പാർട്ടി അധികാരമേറ്റതോടെ ശ്രീലങ്ക പൂർണമായും ചൈനയ്ക്കു കീഴിലാകുമെന്നു കരുതിയെങ്കിലും അങ്ങനെയായിരിക്കില്ലെന്നാണ് പ്രസിഡന്റ് അനുര കുമാര ദിസനായകെ വ്യക്തമാക്കുന്നത്. 

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ‘സാൻഡ്‌വിച്’ ആകാനില്ലെന്ന് ദിസനായകെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയോടും ചൈനയോടും അടക്കം ഒരു രാജ്യത്തോടും സഖ്യമാകില്ലെന്നു തന്നെയാണ് ദിസനായകെ പറഞ്ഞത്. എന്നാൽ കടക്കെണിയിലുള്ള രാജ്യത്തിന് എത്രകാലം അയൽരാജ്യങ്ങൾക്കുമുൻപിൽ മുട്ടിടിക്കാതെ പിടിച്ചുനിൽക്കാൻ സാധിക്കുമെന്നതും ചോദ്യചിഹ്നമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കച്ചത്തീവ് വിഷയം ഉയർന്നതും തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്കുനേരെ ലങ്കൻ നാവിക സേന നടത്തുന്ന ആക്രമണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചെറുതല്ലാത്ത തീപ്പൊരി വീഴ്ത്തിയിരുന്നു. ദിസനായകെ സർക്കാർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇന്ത്യ കാത്തിരിക്കികുയാണ്.

English Summary:

Political Shifts in South Asia: What It Means for India-China Diplomacy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT