ബോംബല്ല, അത് ഇടിമിന്നലായിരുന്നു; ശബ്ദം കേട്ട് ഭയന്ന് ഓടിയ പൊലീസ് നായ ‘അർജുനെ’ ഒടുവിൽ കണ്ടെത്തി
കൊച്ചി∙ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ എന്ന നായയെ ആണ് ഞായറാഴ്ച മുതൽ കാണാതായത്. ഞായറഴ്ച വൈകിട്ട് നായയേയും കൊണ്ട് നടക്കാൻ പോകുന്നതിനിടെയുണ്ടായ വലിയ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയതാണ് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടക വസ്തുക്കൾ മണത്തു കണ്ടെത്തുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അർജുൻ.

2022ലാണ് എറണാകുളം റൂറല്‍ പൊലീസ് സ്ക്വാഡിൽ അർജുനെ ഉൾപ്പെടുത്തുന്നത്. ബെൽജിയം ഷെപ്പേർഡ് എന്നും ബെൽജിയൻ മാലിനോയിസ് എന്നും അറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെട്ടതാണ് അർജുൻ. കേരള പെലീസ് അക്കാദമയിൽ നടന്ന ഒൻപതു മാസത്തെ പരിശീലനം സ്വർണ മെഡലോടെ പൂർത്തിയാക്കിയശേഷമായിരുന്നു എറണാകുളം റൂറൽ പൊലീസിൽ ചേരുന്നത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ അതീവ പ്രാവീണ്യം നേടിയിട്ടുള്ള നായയാണ് അർജുൻ. നേരത്തെ പൊലീസ് സ്ക്വാഡിലെ നായകളുടെ സംസ്ഥാന മീറ്റിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ നാലാം സ്ഥാനവും അർജുൻ നേടിയിരുന്നു.