‘ഇന്ത്യൻ പൈതൃകത്തിന്റെ അവിഭാജ്യ ഘടകം’; നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി മഹാരാഷ്ട്ര
മുംബൈ∙ സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി ആദരിച്ച് മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം. സാധാരണ ജനങ്ങളുടെ ഉപജീവന മാർഗമായ നാടൻ പശുക്കളെ സംരക്ഷിക്കുക, അവയുടെ പരിപാലനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘രാജ്യമാതാ – ഗോമാതാ’ പദവി നൽകിയിരിക്കുന്നത്. ഇതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾക്കാണ് കാബിനറ്റ് മന്ത്രി സഭായോഗം അനുമതി നൽകിയത്.

മുംബൈ∙ സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം. ജനങ്ങളുടെ ഉപജീവന മാർഗമായ നാടൻ പശുക്കളെ സംരക്ഷിക്കുക, അവയുടെ പരിപാലനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘രാജ്യമാതാ – ഗോമാതാ’ പദവി നൽകിയിരിക്കുന്നത്. ഇതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾക്കാണ് മന്ത്രി സഭായോഗം അനുമതി നൽകിയത്. മന്ത്രിസഭാ യോഗത്തിന് പിന്നാലെ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തുവന്നു.
ഇന്ത്യൻ പാരമ്പര്യത്തിൽ പശുക്കളുടെ സാംസ്കാരിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് തീരുമാനമെന്നും ആത്മീയപരമായി പ്രാധാന്യമുള്ള പശുക്കൾ ഇന്ത്യൻ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഋഗ്വേദ കാലഘട്ടത്തിലെ മതപരവും ശാസ്ത്രീയവുമായ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് പശുക്കളെ കാമധേനു എന്ന് വിളിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം നാടൻ പശുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇവയുടെ സംരക്ഷണം മെച്ചപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ‘‘നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്, അതിനാലാണ് അവർക്ക് ഈ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചത്. കൂടാതെ പശുക്കളുടെ കാലിത്തീറ്റയ്ക്കുള്ള ക്രമീകരണങ്ങളും ഞങ്ങൾ ചെയ്തിട്ടുണ്ട്.’’ – മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.