ന്യൂഡൽഹി ∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽനിന്നു മറുപടി ലഭിക്കും വരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാന സർക്കാരും അതിജീവിതയും സിദ്ദിഖിന്റെ ആവശ്യത്തെ അതിശക്തമായി എതിർത്തെങ്കിലും ഹർജിയിൽ നോട്ടിസയച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽനിന്നു മറുപടി ലഭിക്കും വരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാന സർക്കാരും അതിജീവിതയും സിദ്ദിഖിന്റെ ആവശ്യത്തെ അതിശക്തമായി എതിർത്തെങ്കിലും ഹർജിയിൽ നോട്ടിസയച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു.

സിദ്ദിഖ് മലയാള സിനിമയിലെ  പ്രമുഖ താരമാണെന്നുള്ളതും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസവും അതിജീവിതയുടെ അഭിഭാഷകയും കേരള സർക്കാരിന്റെ അഭിഭാഷകയും കോടതിയിൽ ചൂണ്ടിക്കാട്ടി.

ADVERTISEMENT

പരാതി വൈകിയതും പരാതിക്കാരി 2019 മുതൽ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി വാദിച്ചത്. മലയാളത്തിലെ അറിയപ്പെടുന്ന നടൻ കേസിന്റെ ഏതുഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും മുകുൾ റോഹത്ഗി പറഞ്ഞു. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടും സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ച് റോഹത്ഗിയുടെ വാദത്തെ കേരള സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി എതിർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമാ മേഖലയിൽ നിന്നുള്ള 29 പേർക്കെതിരെ 29 കേസുകളെടുത്തു കഴിഞ്ഞു. ഇതിൽ നടപടി സ്വീകരിച്ചു വരികയാണ് തുടങ്ങിയ വാദങ്ങളും കേരളം ഉന്നയിച്ചെങ്കിലും ഇടക്കാല സംരക്ഷണം നൽകുന്നുവെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. വഴങ്ങണം, സഹകരിക്കണം തുടങ്ങിയ അർഥത്തിൽ അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ തന്നെ മലയാള സിനിമയിലുണ്ടെന്നും പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ നിലപാട്.

ADVERTISEMENT

19 വയസ്സുള്ളപ്പോഴാണ്സി ദ്ദിഖിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതെന്നും വർഷങ്ങൾക്കു മുൻപെ ഫെയ്സ്ബുക്കിൽ പിന്തുടർന്നാണ് സിദ്ദിഖ് അവസരം നൽകാമെന്ന് പറഞ്ഞ് സമീപിച്ചതും പീഡിപ്പിച്ചതുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവു പുറപ്പെടുവിക്കുന്നതിനിടയിലും, തടസ്സ ഹർജി നൽകിയവർ കോടതിയിൽ വാദം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ഇടക്കാല സംരക്ഷണം നൽകുകയാണെന്ന് വ്യക്തമാക്കി കോടതി വിധി പറഞ്ഞു. സിദ്ദിഖിന്റെ മകനും അന്വേഷണ ഉദ്യോഗസ്ഥയായ മെറിൻ ജോസഫും കോടതിയിൽ ഹാജരായിരുന്നു.