ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; അഭിഭാഷകൻ രാമൻപിള്ളയുമായി കൂടിക്കാഴ്ച
കൊച്ചി∙ ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖ് അഭിഭാഷകൻ ബി.രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഓഫിസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം പുറത്തിറങ്ങിയ സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.

സിദ്ദിഖിന് സുപ്രീം കോടതി ഇന്നലെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു.
സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായേക്കില്ല എന്നാണു സൂചന. ഇത്തരത്തിൽ ഹാജരാകണമെന്നു സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ല. അന്വേഷണ സംഘം നോട്ടിസ് നൽകി ഹാജരാകാൻ ആവശ്യപ്പെട്ടാൽ സിദ്ദിഖ് ഹാജരായേക്കുമെന്നാണു റിപ്പോര്‍ട്ടുകൾ. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. ജാമ്യവ്യവസ്ഥകളും സെഷൻസ് കോടതിക്ക് തീരുമാനിക്കാം. ഇത്തരത്തിൽ മുൻകൂർ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.