പൊതുജനത്തിന്റെ പണം വിവാഹത്തിനായി അംബാനി ചെലവഴിക്കുന്നു: വിമർശിച്ച് രാഹുൽ
ചണ്ഡിഗഡ് ∙ പൊതുജനത്തിന്റെ പണം വിവാഹത്തിനായി അംബാനി ചെലവഴിച്ചെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ബഹാദുർഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചണ്ഡിഗഡ് ∙ പൊതുജനത്തിന്റെ പണം വിവാഹത്തിനായി അംബാനി ചെലവഴിച്ചെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ബഹാദുർഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസമത്വം രാജ്യത്തിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിത്തറയെ തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം.
‘‘നിങ്ങൾ അംബാനിയുടെ കല്യാണം കണ്ടിട്ടുണ്ടോ ? വിവാഹത്തിന് അംബാനി കോടികൾ ചെലവഴിച്ചു. ഇത് ആരുടെ പണമാണ് ? ഇത് നിങ്ങളുടെ പണമാണ്. വരേണ്യവർഗത്തിന് പരിധികളില്ലാതെ കുതിക്കാൻ കഴിയുമെങ്കിലും, സാധാരണ പൗരന്മാർ, പ്രത്യേകിച്ച് കർഷകർ, മക്കളെ വിവാഹം കഴിപ്പിക്കാൻ വേണ്ടി വായ്പയെടുക്കാനും കടത്തിൽ മുങ്ങാനും നിർബന്ധിതരാവുകയാണ്. ഇത്തരമൊരു സംവിധാനം ഭരണഘടനയുടെ ആത്മാവിന്മേലുള്ള കടന്നാക്രമണമാണ്’’ – രാഹുൽ പറഞ്ഞു.
‘‘നിങ്ങൾ കുട്ടികളെ വിവാഹം കഴിക്കാൻ ബാങ്ക് വായ്പയെടുക്കുന്നു, എന്നാൽ തിരഞ്ഞെടുത്ത 25 പേർക്ക് വിവാഹത്തിന് കോടികൾ ചെലവഴിക്കാൻ കഴിയുന്ന അത്തരമൊരു ഘടനയാണ് നരേന്ദ്ര മോദി ഉണ്ടാക്കിയിരിക്കുന്നത്. കടക്കെണിയിൽ മുങ്ങി മാത്രമേ കർഷകന് ഒരു കല്യാണം നടത്താൻ കഴിയൂ. ഇത് ഭരണഘടനയ്‌ക്കെതിരായ ആക്രമണമല്ലെങ്കിൽ, പിന്നെ എന്താണ്?’’ – രാഹുൽ ചോദിച്ചു.