‘ഇറാൻ ചെയ്തത് വലിയ തെറ്റ് പിഴയൊടുക്കേണ്ടി വരും, ഞങ്ങൾ ഞങ്ങളുടെ നിയമം നടപ്പാക്കും’
ഇസ്രയേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. ഇസ്രയേലിൽ ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് പിന്നാലെ വലിയ ആയുധ ശേഖരത്തിന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ഖമനയി ടെഹ്‌രാന്റെ വിജയം അടുത്തിരിക്കുന്നതായി പ്രസ്താവിച്ചു. മധ്യപൂർവദേശത്ത് യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ് ഇസ്രയേലിനുനേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം. ലബനനിൽ കഴിഞ്ഞയാഴ്ച ഹിസ്ബുല്ല മേധാവിയെയും ഇറാൻ സൈനിക കമാൻഡറെയും വധിച്ചതിനു തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാൻ സൈന്യം അറിയിച്ചു. ടെൽ അവീവിലും ജറുസലമിലും ആകാശത്ത് ഉഗ്ര സ്ഫോടനങ്ങളുണ്ടായി.

ജറുസലം∙ ഇറാൻ ചെയ്തത് വലിയ തെറ്റാണെന്നും പിഴയൊടുക്കേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയം ഇറാൻ മനസ്സിലാക്കുന്നില്ല. അവരത് മനസ്സിലാക്കും. ഞങ്ങൾ ഞങ്ങളുടെ നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കും. ആരാണോ ഞങ്ങളെ ആക്രമിക്കുന്നത് അവരെ തിരിച്ച് ആക്രമിക്കും.’’ അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേലിൽ ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് പിന്നാലെ വലിയ ആയുധ ശേഖരത്തിന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ടെഹ്‌രാന്റെ വിജയം അടുത്തിരിക്കുന്നതായി പ്രസ്താവിച്ചു. ഇസ്രയേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്നും ഭീഷണി ഉയർത്തിയിട്ടുണ്ട്.
മധ്യപൂർവദേശത്ത് യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ് ഇസ്രയേലിനു നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം. ലബനനിൽ കഴിഞ്ഞയാഴ്ച ഹിസ്ബുല്ല മേധാവിയെയും ഇറാൻ സൈനിക കമാൻഡറെയും വധിച്ചതിനു തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാൻ സൈന്യം അറിയിച്ചു. ടെൽ അവീവിലും ജറുസലമിലും ആകാശത്ത് ഉഗ്ര സ്ഫോടനങ്ങളുണ്ടായി. രാത്രി എട്ടരയോടെ ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകളാണു തൊടുത്തത്. ഇതിലേറെയും പ്രതിരോധസംവിധാനമുപയോഗിച്ചു തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ഇസ്രയേലിലും മധ്യ ഇസ്രയേലിലും ഏതാനും മിസൈലുകൾ വീണെങ്കിലും ആളപായമില്ലെന്നു സൈന്യം സ്ഥിരീകരിച്ചു. ജനങ്ങളോടു ബങ്കറുകളിലേക്കോ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറാൻ നേരത്തേ സൈന്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് പിൻവലിച്ചു. അതേസമയം ഇറാന്റെ ആക്രമണങ്ങൾക്ക് അനന്തരഫലമനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലും ഇസ്രയേലിലേക്കു സമാനമായ രീതിയിൽ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. അന്നും വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ ആകാശത്തു തടുത്തു. അതിനിടെ, ടെൽ അവീവിനു സമീപം ജഫയിൽ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. പ്രത്യാക്രമണത്തിൽ പൊലീസ് 2 തോക്കുധാരികളെയും വധിച്ചു.
ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തോടു പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനു പിന്തുണയുമായി മധ്യപൂർവദേശത്ത് യുഎസിനു 40,000 സൈനികരാണുള്ളത്. രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത ബോംബാക്രമണങ്ങൾക്കു പിന്നാലെ, ഇന്നലെ തെക്കൻ ലബനനിൽ തങ്ങളുടെ കമാൻഡോകൾ പ്രവേശിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ ആക്രമണം.
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ തയാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്കു നിർദേശം നൽകി. ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ജോർദാനിൽ വ്യോമഗതാഗതം നിർത്തി. ഹിസ്‌ബുല്ല നേതാവ് ഹസൻ നസ്‍റല്ലയുടെ കൊലപാതകം ഇസ്രയേലിന്റെ തകർച്ചയ്ക്കു കാരണമാകുമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണു നസ്‍റല്ല കൊല്ലപ്പെട്ടത്.