തിരുവനന്തപുരം∙ ‘‘ഞാനും കുറച്ചുകാലമായി കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ കുറേ കാലമായി കാണുന്നതാണല്ലോ. മാധ്യമങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെ എങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ മറുപടി പറയുന്നത്.

തിരുവനന്തപുരം∙ ‘‘ഞാനും കുറച്ചുകാലമായി കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ കുറേ കാലമായി കാണുന്നതാണല്ലോ. മാധ്യമങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെ എങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ മറുപടി പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ‘‘ഞാനും കുറച്ചുകാലമായി കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ കുറേ കാലമായി കാണുന്നതാണല്ലോ. മാധ്യമങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെ എങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ മറുപടി പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ‘‘ഞാനും കുറച്ചുകാലമായി കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ കുറേ കാലമായി കാണുന്നതാണല്ലോ. മാധ്യമങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെ എങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ മറുപടി പറയുന്നത്. ഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിനു കാത്തു നില്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ’’ - 2020 മേയില്‍ കോവിഡ് കാലത്ത് പിആര്‍ ഏജന്‍സിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടേതായി ഒരു പ്രമുഖ ദേശീയ ദിനപത്രത്തില്‍ വന്ന അഭിമുഖത്തിലെ അതിപ്രധാന ഭാഗങ്ങള്‍ ഒരു പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് പിണറായി വിജയന്റെ പഴയ വാക്കുകളും ചര്‍ച്ചയാകുന്നത്. 

ദേശീയ ദിനപത്രമായ ‘ദ് ഹിന്ദു’വിൽ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അഭിമുഖം നൽകാൻ അവസരം തരപ്പെടുത്തിയത് പിആര്‍ ഏജന്‍സിയാണെന്ന വിവരമാണ് പുതിയ വിവാദങ്ങള്‍ക്കും പ്രതിപക്ഷ ആരോപണങ്ങള്‍ക്കും വഴിമരുന്നിട്ടിരിക്കുന്നത്. മാധ്യമങ്ങളെ നേരിടാന്‍ തനിക്ക് ആരുടെയും സഹായം വേണ്ടെന്നു വമ്പ് പറഞ്ഞിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പത്രങ്ങളില്‍ അഭിമുഖത്തിനായി പിആര്‍ ഏജന്‍സികളെ ആശ്രയിക്കുന്നുവെന്ന ആരോപണത്തിന് ഇരയാകുന്നത്. അഭിമുഖ സമയത്തും പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് ഹിന്ദു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളോടു ഒരു ഘട്ടത്തില്‍ ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞ മുഖ്യമന്ത്രി തന്നെ പ്രതിച്ഛായാ വര്‍ധനയ്ക്കായി പിആര്‍ ഏജന്‍സികളെ ആശ്രയിക്കുന്നുവെന്ന കടുത്ത ആക്ഷേപം ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നത്. 

ADVERTISEMENT

മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഉള്‍പ്പെടെ പിആര്‍ വര്‍ക്ക് നടത്തുന്ന കെയ്‌സന്‍ എന്ന ഏജന്‍സിയെയാണ് ദേശീയ ദിനപത്രത്തില്‍ അഭിമുഖം അച്ചടിച്ചുവരാനായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ആശ്രയിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് ഗള്‍ഫിലെ പത്രത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തിയതും പിആര്‍ ഏജന്‍സിയാണെന്നാണ് റിപ്പോര്‍ട്ട്. ‘ദ് ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായപ്പോള്‍ തടിതപ്പാന്‍ വേണ്ടി പത്രത്തിന്റെ എഡിറ്റര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തിരുത്ത് ആവശ്യപ്പെട്ട് കത്തയച്ചതാണ് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ദയനീയമായ അവസ്ഥയിലേക്കു കാര്യങ്ങളെത്തിച്ചത്.

പത്രം ഖേദം പ്രകടിപ്പിച്ചുവെങ്കിലും പിആര്‍ വേണ്ടാത്ത മുഖ്യമന്ത്രിയെന്ന പിണറായിയുടെ പ്രതിച്ഛായ തന്നെ പൊളിഞ്ഞടുങ്ങി. മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാല ഇടപാടും സംബന്ധിച്ച കാര്യങ്ങള്‍ പിആര്‍ ഏജന്‍സി രേഖാമൂലം എഴുതി നല്‍കിയതു കൊണ്ടാണ് ഉള്‍പ്പെടുത്തിയതെന്ന് പത്രം സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി. ഇത്രയേറെ വൈകാരികമായ വിഷയത്തില്‍, മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പിആര്‍ ഏജന്‍സി എഴുതിക്കൊടുക്കുന്ന ഗുരുതര ആരോപണങ്ങള്‍ കടന്നു വരിക എന്നതു കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമായി. അഭിമുഖം അച്ചടിച്ചുവന്ന് 48 മണിക്കൂര്‍ കഴിഞ്ഞ് വിഷയം വിവാദമാകുന്നതു വരെ ഇതു നിഷേധിക്കാനുള്ള ഒരു നീക്കവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ADVERTISEMENT

വിവാദമാകാത്തപക്ഷം മലപ്പുറം പരാമര്‍ശം ഉള്‍പ്പെടെ അതങ്ങനെ തന്നെ പോകട്ടെ എന്നതിന്റെ പരീക്ഷണമാണ് നടന്നതെന്നും പിന്നീട് സംഭവിച്ചത് നാടകമാണെന്നുമാണ് പ്രതിപക്ഷം സംശയം ഉയര്‍ത്തുന്നത്. മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് അടച്ചടിച്ചുവന്നതെന്നും ഇതു വിവാദങ്ങള്‍ക്കു കാരണമായി എന്നുമാണ് പ്രസ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നത്.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണെന്നു വ്യക്തമാക്കിയാണ് വിവാദ വാചകങ്ങള്‍ ഉള്‍പ്പെടുത്താന്‍ പിആര്‍ ഏജന്‍സി പത്രത്തോട് ആവശ്യപ്പെട്ടത്. പ്രതിഫലം പറ്റി പിആര്‍ പണിയെടുക്കുന്ന ഒരു ഏജന്‍സിയും സ്വന്തം ഇഷ്ടപ്രകാരം ഇത്തരത്തില്‍ വാചകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ‘ദ് ഹിന്ദു’ പോലുള്ള ദേശീയ ദിനപത്രത്തോട് ആവശ്യപ്പെടുമെന്ന് ആര്‍ക്കും കരുതാന്‍ കഴിയില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആരെങ്കിലും ശക്തമായ നിര്‍ദേശം നല്‍കിയതു കൊണ്ടു മാത്രമാകാം അഭിമുഖത്തിനു ശേഷം ഇത്തരത്തില്‍ എഴുതി നല്‍കാന്‍ ഏജന്‍സി മുതിര്‍ന്നിരിക്കുക.

ADVERTISEMENT

സെപ്റ്റംബര്‍ 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, മലപ്പുറത്ത് പിടികൂടുന്ന സ്വര്‍ണത്തെ കുറിച്ചും ഹവാല പണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ കണക്കു സഹിതം മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വർണവും ഹവാലപ്പണവും പിടിക്കുന്നത് മലപ്പുറത്താണെന്ന്, ജില്ലയുടെ പേര് എടുത്തു പറഞ്ഞു തന്നെയാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയത്. ‘‘മൂന്നു വര്‍ഷത്തിനുള്ളില്‍ 147.79 കിലോ സ്വര്‍ണം സംസ്ഥാനത്ത് പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടികൂടിയത് 124.47 കിലോ സ്വര്‍ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടിയുടെ ഹവാല പണം പിടികൂടി. മലപ്പുറത്ത് മാത്രം പിടിച്ചത് 87.22 കോടിയാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയതോതില്‍ സ്വര്‍ണവും ഹവാലപ്പണവും വരുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്വര്‍ണം, ലഹരിമരുന്ന്, ഹവാലപ്പണം എന്നിവ കടത്തുന്നത് നാടിന് എതിരായ കുറ്റകൃത്യം ആണ്. അത് ഒരു വിധത്തിലും അനുവദിക്കാന്‍ കഴിയില്ല.’’ - ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

വേറെ ഒരു ജില്ലയുടെയും പേര് പറയാതെ മലപ്പുറത്തെ സംശയനിഴലില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സംസ്ഥാനത്ത് പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ കണക്ക് ജില്ല തിരിച്ച് കേരള പൊലീസിന്റെ സൈറ്റില്‍ പതിവില്ലാതെ പ്രസിദ്ധീകരിച്ചതും പിആര്‍ ഉപദേശത്തിന്റെ ഭാഗമായി ആണെന്നും ആക്ഷേപമുണ്ട്. ഇതിന്റെ വിവരങ്ങള്‍ ആദ്യംതന്നെ ദേശീയ ദിനപത്രങ്ങള്‍ക്കു കൈമാറുകയും ചെയ്തിരുന്നു. അഭിമുഖത്തില്‍ ഒരു പ്രദേശത്തെക്കുറിച്ചും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറത്തെ സംശയനിഴലില്‍ നിര്‍ത്തി നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. 

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലു കെപിസിസി യോഗത്തില്‍ പങ്കെടുത്തതിനെ വാര്‍ത്താസമ്മേളനത്തില്‍ അതിനിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയായാണ് പിആര്‍ വിവാദം പ്രതിപക്ഷം ഉയര്‍ത്തുന്നത്. ‘അപ്പോള്‍ പിണറായി വിജയന് പിആര്‍ ഏജന്‍സിയൊക്കെ ആകാം അല്ലേ’ എന്ന് പരിഹാസരൂപേണ പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. തുടര്‍ഭരണം ലഭിക്കുന്നതിനു രണ്ടുവര്‍ഷം മുന്‍പു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മേക്ക് ഓവറിനായി മുംബൈയിലെ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്നു പ്രതിപക്ഷ നേതാവ് കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു.

രണ്ടു വര്‍ഷത്തോളം കേരളത്തില്‍ ചെലവിട്ട അവര്‍ നിയമസഭയുടെ ഗാലറിയില്‍ അടക്കം ഉണ്ടായിരുന്നു. പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിച്ചത് പിആര്‍ ഏജന്‍സിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പിആര്‍ വിവാദം ചൂടുപിടിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും മുന്‍നിലപാടുകളും സജീവ ചര്‍ച്ചയാകുകയാണ്.

English Summary:

Kerala CM's "No PR" Stance Under Scrutiny Amidst Controversy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT