‘അർജുന്റെ മകനെ മനാഫ് വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു; വൈകാരികത ചൂഷണം ചെയ്യുകയാണ്’
കോഴിക്കോട്∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപ വരെ അർജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നതായും കുടുംബം ആരോപിച്ചു.

കോഴിക്കോട്∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപ വരെ അർജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നതായും കുടുംബം ആരോപിച്ചു. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും വാർത്താസമ്മേളനത്തിൽ അർജുന്റെ കുടുംബം വ്യക്തമാക്കി.
‘‘മനാഫിന് യുട്യൂബ് ചാനലുണ്ട്. അർജുനോട് സ്നേഹമുണ്ടെങ്കിൽ എല്ലാകാര്യവും വിഡിയോ എടുക്കില്ലായിരുന്നു. വിഡിയോ എത്രപേർ കാണുന്നുണ്ടെന്നൊക്കെയാണ് സംസാരിക്കുന്നത്. അർജുനോടും കുടുംബത്തിനോടും സ്നേഹമുണ്ടെങ്കിൽ അദ്ദേഹം ഇങ്ങന ചെയ്യില്ലായിരുന്നു. മനാഫും ഈശ്വർ മൽപെയും തമ്മിൽ നടത്തിയ നാടകമാണിത്.
ദിവസവും മൂന്നും നാലും വിഡിയോ ഇടുകയാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിർത്താനുള്ള ഭാവമുണ്ടായിരുന്നില്ല. അർജുനെ കിട്ടിക്കഴിഞ്ഞാൽ എല്ലാം നിർത്തുമെന്ന് പറഞ്ഞിരുന്നു, എന്നാൽ പ്രശസ്തിക്ക് വേണ്ടി അർജുനെ ചൂഷണം ചെയ്യുകയാണ്’’– കുടുംബം കുറ്റപ്പെടുത്തി.
ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തി. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫും ഷിരൂരിൽ ഉണ്ടായിരുന്നു. അർജുന്റെ കുട്ടിയെ സ്വന്തം മക്കൾക്കൊപ്പം വളർത്തുമെന്നും തനിക്ക് ഇനി മുതൽ മക്കൾ മൂന്നല്ല നാലാണെന്നുമാണു മനാഫ് പറഞ്ഞത്.