‘ട്രംപിനൊപ്പം അമേരിക്കൻ സ്വപ്നം പൂവണിയും’: യുഎസിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിനൊപ്പം അമേരിക്കൻ സ്വപ്നം വീണ്ടും യാഥാർഥ്യമാകുമെന്ന് റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ്. തിരഞ്ഞെടുപ്പ് പോര് കടുക്കവേ യുഎസിൽ നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. തന്റെ നയങ്ങളിലൂടെ അമേരിക്കയിൽ നിന്നും ഉൽപാദന മേഖലയെ

വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിനൊപ്പം അമേരിക്കൻ സ്വപ്നം വീണ്ടും യാഥാർഥ്യമാകുമെന്ന് റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ്. തിരഞ്ഞെടുപ്പ് പോര് കടുക്കവേ യുഎസിൽ നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. തന്റെ നയങ്ങളിലൂടെ അമേരിക്കയിൽ നിന്നും ഉൽപാദന മേഖലയെ അകറ്റുകയാണ് കമലാ ഹാരിസ് സർക്കാർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ഏക മാർഗം യുഎസ് ഉൽപാദനം ഉയർത്തുകയാണ്. ഡോണൾഡ് ട്രംപിന്റെ അതിർത്തി നയങ്ങൾ വീണ്ടും നടപ്പിലാക്കണമെന്നും ജെ.ഡി.വാൻസ് പറഞ്ഞു.
ട്രംപിന്റെ ഏറ്റവും അടുത്ത വ്യക്തി, അദ്ദേഹം പരമോന്നത പദവിക്ക് യോഗ്യനല്ലെന്ന് പറഞ്ഞതായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസ് പറഞ്ഞു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിൽ നിന്ന് നമ്മൾ കണ്ടത് സ്ഥിരമായ നേതൃത്വത്തെയാണ്. സഖ്യകക്ഷികളെ ഒരുമിച്ചു കൊണ്ടുവരാൻ കഴിയുന്ന ശാന്തതയാണ് നമ്മൾ കണ്ടത്. ഞങ്ങളുടെ സഖ്യകക്ഷികൾ പ്രധാനമാണെന്ന് മനസിലാക്കുന്നു. ഇന്ന് വൈസ് പ്രസിഡന്റ് പറഞ്ഞതുപോലെ, ഞങ്ങൾ ഞങ്ങളുടെ സേനയെയും സഖ്യകക്ഷികളെയും സംരക്ഷിക്കുമെന്നും ടിം വാൾസ് പറഞ്ഞു. രാജ്യത്ത് മയക്കുമരുന്ന് കോവർകഴുതകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കമല ഹാരിസ് അനുവദിച്ചുവെന്നും റെക്കോർഡ് അളവിൽ ഫെന്റനൈൽ യുഎസിലേക്ക് അനുവദിച്ചതായും വാൻസ് കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നിർണായകമായ സംവാദമാണ് നടക്കുന്നത്. സംവാദം വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചേക്കാം. ഇസ്രയേൽ – ഇറാൻ വിഷയം അടക്കം സമകാലിക സംഭവങ്ങൾ സംവാദത്തിൽ ഉയർന്നുവരും. 90 മിനിറ്റാണ് സംവാദത്തിന്റെ ദൈർഘ്യം. ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ 2 മിനിറ്റ് സമയമാണ് സ്ഥാനാർഥികൾക്ക് അനുവദിച്ചിരിക്കുന്നത്.
മധ്യപൂർവ ദേശത്ത് യുഎസിന്റെ സാന്നിധ്യം തുടരേണ്ടതുണ്ടെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസ്. ഇസ്രയേലിനൊപ്പം നിലകൊള്ളുന്നതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോണാൾഡ് ട്രംപ് 15 വർഷമായി ഒരു നികുതിയും അടച്ചിട്ടില്ല. നിങ്ങൾ എല്ലാവരും നിങ്ങളുടെ പോക്കറ്റിൽ നിന്ന് അടയ്‌ക്കുന്നത് തുടരുമ്പോൾ ട്രംപ് അതിനെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് ചെയ്യുന്നതെന്നും ടിം വാൾസ് കുറ്റപ്പെടുത്തി. കമല ഹാരിസ് എല്ലാം കൂടുതൽ ചെലവേറിയതാക്കിയിരിക്കുന്നു. നമുക്ക് താങ്ങാനാവുന്ന ഒരു അമേരിക്കയിലേക്ക് മടങ്ങാമെന്നും ജെ.ഡി.വാൻസ് പറഞ്ഞു.