ഹൈദരാബാദ് ∙ ദക്ഷിണേന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദത്തിൽ.

ഹൈദരാബാദ് ∙ ദക്ഷിണേന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ ദക്ഷിണേന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദത്തിൽ. സുരേഖയുടെ പരാമർശത്തെ എതിർത്ത് ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തി. ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കെടിആറിനെതിരെ സുരേഖ ഗുരുതര ആരോപണം നടത്തിയത്. 

ബിആർഎസ് സമൂഹമാധ്യമ ആക്ടിവിസ്റ്റുകൾ ഓൺലൈൻ ഇടത്തിൽ തന്നെ  ഉന്നമിടുന്നതായും അപകീർത്തിപ്പെടുത്തുന്നതായും അവർ ആരോപിച്ചു. തെലങ്കാനയിലെ വനിതാ നേതാക്കളെ ബിആർഎസ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി.രാമറാവുവാണ്. രാമറാവു കാരണം നിരവധി അഭിനേത്രികൾ സിനിമ ഉപേക്ഷിച്ച് നേരത്തേ വിവാഹിതരായിട്ടുണ്ട്. രാമറാവു താരങ്ങളെ ലഹരിമരുന്നിന് അടിമകളാക്കും പിന്നീട് അവരെ ബ്ലാക്ക്‌മെയിൽ ചെയ്യും– സുരേഖ പറഞ്ഞു.

ADVERTISEMENT

സുരേഖയുടെ പരാമർശം വിവാദമായതോടെ അപലപിച്ച് നാഗചൈതന്യയുടെ പിതാവ് നാഗാർജുന രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കുന്നതിനായി സിനിമാതാരങ്ങളുടെ പേര് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിക്കണമെന്നും പറഞ്ഞു. ബിആർഎസും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് പാർട്ടി പറഞ്ഞു. 

വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ അവസാനിപ്പിക്കണമെന്നും സമാന്ത ആവശ്യപ്പെട്ടു. വിവാഹമോചനം പരസ്പരധാരണയാലാണ് സംഭവിച്ചതെന്നും അതിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അവർ വ്യക്തമാക്കി. കെ.ടി.രാമറാവുവിന്റെ അഭിഭാഷകൻ സുരേഖയ്ക്കെതിരെ നോട്ടിസ് അയച്ചു.

English Summary:

KTR Linked to Naga Chaitanya-Samantha Divorce: Telangana Minister Sparks Controversy