അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്ന് കുടുംബം; പിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ്: പ്രധാനവാർത്തകൾ അറിയാം
കോട്ടയം∙ ഷിരൂരിലെ അർജുന്റെ മരണത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി അർജുന്റെ കുടുംബവും വണ്ടി ഉടമ മനാഫും. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ അർജുന്റെ കുടുംബം പറഞ്ഞത്. എന്നാൽ

കോട്ടയം∙ ഷിരൂരിലെ അർജുന്റെ മരണത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി അർജുന്റെ കുടുംബവും വണ്ടി ഉടമ മനാഫും. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചെന്നും അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ അർജുന്റെ കുടുംബം പറഞ്ഞത്. എന്നാൽ അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും മനാഫ് പറഞ്ഞു.
അൻവർ–സിപിഎം പോര് തുടരവേ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പി.വി.അൻവർ. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. അതേസയം പി.വിഅൻവറിനെ പിന്തുണയ്ക്കാനില്ലെന്നു വ്യക്തമാക്കി കെ.ടി.ജലീൽ എംഎൽഎ രംഗത്തെത്തി. എന്നാൽ സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിലെ ‘പിആർ പ്രതിനിധി’ ടി.ഡി.സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവും സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകനുമാണെന്ന വാർത്തയും ഇന്ന് പുറത്തുവന്നു.