ഏപ്രിലിൽ നടത്തിയ ആക്രമണത്തേക്കാൾ ഇരട്ടി, പ്രത്യാഘാതം അനുഭവിക്കേണ്ടി വരും ഇറാന് മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടൻ∙ ഇസ്രയേലിനെതിരെയുള്ള ഇറാൻറെ മിസൈലാക്രമണം പ്രതിരോധിക്കാൻ അമേരിക്കയുടെ രണ്ടുയുദ്ധക്കപ്പലുകളിൽ നിന്ന് ഒരു ഡസനോളം ഇൻറർസെപ്റ്റർ മിസൈലുകൾ തൊടുത്തതായി പെന്റഗൺ. ഇറാനിൽ നിന്നുതന്നെയാണ് ഇവ തൊടുത്തതെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാൾ

വാഷിങ്ടൻ∙ ഇസ്രയേലിനെതിരെയുള്ള ഇറാൻറെ മിസൈലാക്രമണം പ്രതിരോധിക്കാൻ അമേരിക്കയുടെ രണ്ടുയുദ്ധക്കപ്പലുകളിൽ നിന്ന് ഒരു ഡസനോളം ഇൻറർസെപ്റ്റർ തൊടുത്തതായി പെന്റഗൺ. ഇറാനിൽ നിന്നുതന്നെയാണ് ഇവ തൊടുത്തതെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാൾ ഇരട്ടി മിസൈലുകളാണ് ഇത്തവണ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തതെന്നും പെന്റഗൺ പറഞ്ഞു.
ഇസ്രയേലിനെതിരായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തിക്തഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക പ്രസ്താവിച്ചിട്ടുണ്ട്. “തീർച്ചയായും, ഈ ആക്രമണത്തിന് ഇറാൻ പ്രത്യാഘാതങ്ങൾ നേരിട്ടിരിക്കും. ഇന്ന് എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞാൻ വിശദീകരിക്കുന്നില്ല. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇസ്രയേലുമായി ചർച്ച നടത്തും.” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അപലപിക്കാൻ എല്ലാ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അമേരിക്ക അറിയിച്ചു. ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയില്ലെന്നും മില്ലർ പറഞ്ഞു.
യൂറോപ്യൻ യൂണിയനും ഇസ്രയേലിനെതിരായ ആക്രമണത്തെ അപലപിച്ചു. ‘‘ആക്രമണങ്ങളും പ്രതികാര നടപടികളും തുടരാൻ സാധ്യതയുണ്ട്. മേഖലയിലുടനീളം ഉടനടി വെടിനിർത്തൽ വേണം.’’ യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് ജോസഫ് ബോറൽ പറഞ്ഞു.