അഭിമുഖത്തിൽ പരാമർശിച്ച ‘ദേശവിരുദ്ധ’ പ്രവർത്തനം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന അഭിമുഖത്തിൽ പരാമർശിച്ച ‘ദേശവിരുദ്ധ’ പ്രവർത്തനത്തെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയോടു വിശദീകരണം തേടി. ആരാണു ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും അങ്ങനെ പറയാനിടയായ സാഹചര്യമെന്തെന്നും അറിയിക്കണമെന്നാവശ്യപ്പെട്ടാണു കത്ത്.

സ്വർണക്കടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി അറിയിക്കണം. എന്തുകൊണ്ട് ഈ കാര്യം തന്നിൽനിന്ന് മറച്ചു വച്ചെന്നും കത്തിൽ ചോദിക്കുന്നു.
എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവർണർ കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ദേശവിരുദ്ധ പ്രവർത്തകർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടു.