ചെയ്തതെല്ലാം ദൈവത്തിനറിയാമെന്ന് മൽപെ; മാപ്പ് ചോദിച്ച് മനാഫ്: പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ നടന്ന പഴിചാരലുകൾക്കു പിന്നാലെ കുടുംബത്തോട് മാപ്പ് ചോദിച്ച് ലോറി ഉടമ മനാഫ്. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം വീട്ടിൽ എത്തിക്കുക

കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ നടന്ന ആരോപണപ്രത്യാരോപണങ്ങൾക്കു പിന്നാലെ, കുടുംബത്തോട് മാപ്പ് ചോദിച്ച് ലോറി ഉടമ മനാഫ്. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം വീട്ടിൽ എത്തിക്കുക മാത്രമാണ് ചെയ്തതെന്നും മനാഫ് പറഞ്ഞു. മനാഫിന് എതിരെ രൂക്ഷ വിമർശനവുമായി അർജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു.
ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. വ്യാഴം വൈകിട്ട് വരെ 2.53 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍നിന്ന് രണ്ടു ലക്ഷം കടന്നത്. അതേസമയം ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും വ്യക്തമാക്കി മൽപെയും രംഗത്തെത്തി. അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ.
വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയെത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകിയത്. അതിനിടെ തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. തൃശൂർ പൂരം അലങ്കോലമാക്കാനുള്ള ശ്രമം, അതുമായി ബന്ധപ്പെട്ടു റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ എന്നിവയിൽ വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി