നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം

നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙ നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾ ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53) അറസ്റ്റിൽ. പലഹാരം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.

നിലവിളിച്ച്  വീട്ടിൽ മടങ്ങിയെത്തിയെത്തിയ കുട്ടി മാതാവിനോടു വിവരം പറയുകയായിരുന്നു. ദമ്പതികളുടെ പരിചയക്കാരനും അയൽവാസിയും ആണ് അലി ഹുസൈൻ. സമീപവാസികൾ ഇപെട്ട് ബാലികയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. അതിനിടെ പ്രതി താമസസ്ഥലത്ത് നിന്നുമുങ്ങി. മൊബൈൽ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പാേൾ പ്രതി പ്രദേശം വിട്ടിട്ടില്ലെന്നു വ്യക്തമായി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രാത്രി 11 മണിയോടെ ആക്രിക്കടയുടെ പരിസരത്ത് തകരഷീറ്റുകൾക്കിടയിൽ പതുങ്ങിക്കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തി. 

ADVERTISEMENT

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ വിചാരണ നടത്തി വിധി പ്രഖ്യാപിക്കും വരെ ജയിലിൽ പാർപ്പിക്കാൻ കോടതിക്ക് അപേക്ഷ നൽകുമെന്നു അധികൃതർ പറഞ്ഞു.

English Summary:

5-year-old girl sexually assaulted in Nilambur; Odisha native arrested