‘മാലെഗാവ് സ്ഫോടനം സിമി നടത്തിയതാകാം’: വിചാരണയുടെ അന്തിമഘട്ടത്തിൽ പ്രജ്ഞ സിങ്
മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനം നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകർ നടത്തിയതാകാമെന്ന വാദവുമായി കേസിലെ പ്രധാന പ്രതിയും ഭോപാലിൽ നിന്നുള്ള ബിജെപി മുൻ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ അഭിഭാഷകൻ രംഗത്തെത്തി. വിചാരണയുടെ അന്തിമഘട്ടത്തിലാണ് പുതിയ ആരോപണം

മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനം നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകർ നടത്തിയതാകാമെന്ന വാദവുമായി കേസിലെ പ്രധാന പ്രതിയും ഭോപാലിൽ നിന്നുള്ള ബിജെപി മുൻ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ അഭിഭാഷകൻ രംഗത്തെത്തി. വിചാരണയുടെ അന്തിമഘട്ടത്തിലാണ് പുതിയ ആരോപണം ഉയർത്തിയത്.
സ്ഫോടനം നടന്നയുടൻ സംഭവസ്ഥലത്ത് എത്തുന്നതിൽ നിന്ന് പ്രദേശവാസികൾ പൊലീസിനെ തടഞ്ഞിരുന്നു. യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാകാം അതെന്ന് പ്രജ്ഞ സിങ്ങിന്റെ അഭിഭാഷകൻ ജെ.പി.മിശ്ര ആരോപിച്ചു. 2008 സെപ്റ്റംബറിൽ മസ്ജിദിനു സമീപമുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
പ്രജ്ഞ സിങ്ങിന്റെ പേരിലുള്ള ബൈക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ആദ്യം കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസ് കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുത്തു. ലഫ്.കേണൽ പ്രസാദ് പുരോഹിത്, രമേഷ് ഉപാധ്യായ, അജയ് രാഹിർകർ, സുധാകർ ചതുർവേദി, സുധാകർ ദ്വവേദി, സമീർ കുൽക്കർണി എന്നിവരാണു വിചാരണ നേരിടുന്നത്.