ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ചു, തിരച്ചിൽ തുടരുന്നു
റായ്പൂർ ∙ ഛത്തീസ്ഗഡിലെ നാരായൺപൂർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മുപ്പതിലധികം മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.

റായ്‌പുർ ∙ ഛത്തീസ്‌ഗഢിലെ നാരായൺപുർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.
ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.
ഇതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ -47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും ഇതിൽ ഉൾപ്പെടും. പ്രദേശത്ത് പരിശോധന തുടരുകയാണ്.