രേണുകസ്വാമിയുടെ ‘ആത്മാവ് ശല്യം ചെയ്യുന്നു’; ഉറങ്ങാൻ ഭയം: ജയിൽ മാറ്റണമെന്ന് നടൻ ദർശൻ
ബെംഗളൂരു ∙ രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലിൽ വിചാരണത്തടവിലുള്ള കന്നഡ നടൻ ദർശൻ തൊഗുദീപ അധികൃതരോടു പരാതിപ്പെട്ടു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന നടൻ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ഭയം കാരണം തനിക്ക് ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുൻപാകെ നടൻ ഉന്നയിച്ചു.

പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരിക്കെ വിഐപി പരിഗണന ലഭിച്ചതു വിവാദമായതോടെയാണ് ഓഗസ്റ്റ് 29ന് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. ദർശനും മറ്റു 3 ഗുണ്ടാനേതാക്കളും ജയിൽവളപ്പിൽ കസേരയിട്ടിരുന്നു സിഗരറ്റും വലിച്ച് കാപ്പിക്കപ്പുമേന്തി ചർച്ച നടത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണിത്. ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയെന്ന കേസാണ് ദർശൻ ഉൾപ്പെടെയുള്ളവർ നേരിടുന്നത്.