ചണ്ഡിഗഢ്∙ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2.03 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത്, ജാതിസമവാക്യങ്ങൾ വോട്ടാകുമോയെന്നാണ് കാത്തിരിക്കുന്നത്. 90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31 അംഗങ്ങളുമാണ് ഉള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഢ്∙ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം 5 മണി വരെ 61 % പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത്, ജാതിസമവാക്യങ്ങൾ വോട്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. . 90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31 അംഗങ്ങളുമാണ് ഉള്ളത്. പ്രാദേശിക പാർട്ടിയായ ജെജെപിക്ക് 10 സീറ്റുകളും ഉണ്ട്.

ആകെ 1031 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 100 പേർ മാത്രമാണ് വനിതകൾ. ആകെയുള്ള 2.03 കോടി വോട്ടർമാരിൽ 1.07 കോടി പേർ പുരുഷൻമാരും 95.77 ലക്ഷം സ്ത്രീകളും ഉണ്ട്. 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76.13 ശതമാനവും, 2019 ൽ 67.92 ശതമാനവുമായിരുന്നു പോളിങ്.

ADVERTISEMENT

ഇത്തവണ എൻഡിഎ മുന്നണിയിൽ ബിജെപി 89 സീറ്റുകളിലും ലോക‍്ഹിത് പാർട്ടി ഒരു സീറ്റിലും മത്സരിക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് 89 സീറ്റുകളിലും സിപിഎം ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ജെജെപി നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയിൽ 66 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. 12 ഇടത്ത് ആസാദ് സമാജ് പാർട്ടിയും മത്സരിക്കുന്നു. ഇതിന് പുറമെ ഐഎൻഎൽഡി– ബിഎസ്പി സഖ്യവും എഎപിയും ഹരിയാനയിൽ മത്സരരംഗത്തുണ്ടായിരുന്നു.

English Summary:

Haryana Votes Today: BJP, Congress Face Off in Crucial Assembly Election