ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി
കഴക്കൂട്ടം∙ പൗണ്ട്കടവ് മഠത്തു നടപ്പാലം ഇടറോഡിലെ ചെളിക്കെട്ടിൽ വീട്ടമ്മ ഓടിച്ച കാർ കുടുങ്ങി. കാർ ചെളിയിൽ താഴ്ന്നതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടിയാണ് വീട്ടമ്മയും മക്കളും പുറത്തിറങ്ങിയത്. ഒന്നര മണിക്കൂറോളമാണ് ഇവർ കാറിൽ കുടുങ്ങിക്കിടന്നത്. ക്രെയിൻ ഉടമയായ ഭർത്താവ് ക്രെയിൻ കൊണ്ടു വന്ന് ചെളിയിൽ താഴ്ന്ന കാറിനെ മാറ്റി.

ഇന്നലെ വൈകുന്നേരം മദ്രസയിൽ പോയ മക്കളെ കയറ്റി വരുമ്പോഴാണ് വീട്ടമ്മ ഓടിച്ച കാർ ചെളിയിൽ താഴ്ന്നത്. റോഡിൽ ഓട നിർമിച്ച് ടാർ ചെയ്യാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും മഴ കഴിഞ്ഞാൽ ഉടൻ റോഡ് പണി ആരംഭിക്കും എന്നും കൗൺസിലർ ജിഷാ ജോൺ അറിയിച്ചു. ഏറെ കാലമായി അര കിലോമീറ്റർ വരുന്ന റോഡ് തകർന്നു കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. അടുത്ത കാലത്ത് നഗരസഭ ക്വാറി വെയ്റ്റ് കൊണ്ടു വന്നു കുഴി അടച്ചെങ്കിലും മഴയിൽ റോഡ് ചെളിക്കുണ്ടായി.