കർദിനാൾ പദവിയിലേക്ക് മലയാളി; മോൺസിഞ്ഞോർ ജോർജ് കൂവക്കാട് നിയുക്ത കർദിനാൾ
കൊച്ചി∙ ചങ്ങനാശേരി അതിരൂപത അംഗം മോൺസിഞ്ഞോർ ജോർജ് കൂവക്കാട് നിയുക്ത കർദിനാൾ. വത്തിക്കാനിൽ നടന്ന ചടങ്ങിലാണു ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. ചങ്ങനാശേരി മാമ്മൂട്ട് ലൂർദ് പള്ളി ഇടവകാംഗമാണ്. ഡിസംബർ എട്ടിനായിരിക്കും സ്ഥാനാരോഹണം. പുതുതായി 20 കർദിനാൾമാരെ മാർപാപ്പ പ്രഖ്യാപിച്ചു. വത്തിക്കാനിൽ മാർപാപ്പയുടെ

കൊച്ചി∙ സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. വത്തിക്കാൻ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം. മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഉൾപ്പെടെ 20 പുതിയ കർദിനാൾമാരെ മാർപാപ്പ പ്രഖ്യാപിച്ചു.
ചങ്ങനാശേരി മാമ്മൂട്ട് ലൂർദ് പള്ളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണം. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്നു. മാർപാപ്പയുടെ യാത്രകളിൽ ഉൾപ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തിൽ അംഗമാണ്.