കോഴിക്കോട് ∙ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നവരെ ഉൾപ്പെടെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കുടുംബവുമായി അടുത്ത് ഇടപഴകിയവരെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് 5 പേരെ കസ്റ്റഡിയിലെടുത്തത്.

ADVERTISEMENT

സ്വർണ മാലകൾ, വള, കമ്മലുകൾ, ഡയമണ്ട് പതിച്ച കമ്മലുകൾ, മരതകം പതിച്ച ലോക്കറ്റ് എന്നിവയടക്കം 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണു നഷ്ടമായത്. പല ഘട്ടങ്ങളിലായി മോഷണം നടന്നതായാണു കുടുംബം മൊഴി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 22നും 30നും ഇടയിലായിരിക്കണം മോഷണം നടന്നതെന്നും മൊഴി നൽകി.

ആഭരണങ്ങൾ കാണാതായതു ശ്രദ്ധയിൽപെട്ടപ്പോൾ മകളുടെ ബാങ്ക് ലോക്കറിലോ മറ്റോ മാറി വച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഈ ലോക്കർ പരിശോധിച്ചപ്പോൾ സ്വർണം ഇല്ലെന്നു മനസ്സിലായതോടെയാണു പൊലീസിൽ പരാതി നൽകിയത്.

ADVERTISEMENT

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നടക്കാവ് സിഐ എൻ.പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

Theft in MT Vasudevan Nair House: Two in Custody

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT