പാലക്കാട് കയറാൻ കടുപ്പം, ചേലക്കര ചുവപ്പിക്കാൻ പ്രദീപ്?; സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഎം
കോട്ടയം∙ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം നാളെ വന്നതിനുശേഷം മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി വൈകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിക്കും. ഈ രണ്ട് സംസ്ഥാനങ്ങൾക്കുമൊപ്പം പാർലമെന്റ്, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കും. ഡിസംബർ ആദ്യത്തെ ആഴ്ചയ്ക്കു മുൻപായി തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

കോട്ടയം∙ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം നാളെ വന്നതിനുശേഷം മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി വൈകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിക്കും. ഈ രണ്ട് സംസ്ഥാനങ്ങൾക്കുമൊപ്പം പാർലമെന്റ്, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കും. ഡിസംബർ ആദ്യത്തെ ആഴ്ചയ്ക്കു മുൻപായി തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഈ ആഴ്ചയോ അടുത്ത ആഴ്ചയോ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. വരുന്ന വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥികളെ അന്തിമമാക്കാനാണ് സിപിഎം തീരുമാനം.
തയാറെടുക്കാൻ നിർദേശം
തിരഞ്ഞെടുപ്പിനു തയാറെടുപ്പ് നടത്താന്‍ ജില്ലാ കമ്മിറ്റികളോട് സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര്‍. പ്രദീപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. പാലക്കാട് ഉചിതമായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജില്ലാ ഘടകത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചേലക്കരയില്‍ യുഡിഎഫിനു നേട്ടമുണ്ടാകുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. സ്ഥിരമായി മൂന്നാം സ്ഥാനത്തെത്തുന്ന പാലക്കാട് ഇത്തവണ മികച്ച പ്രകടനം നടത്തണമെന്ന വിലയിരുത്തൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിലുണ്ട്.
അല്ലെങ്കിൽ തൃശൂരിനു പിന്നാലെ ഇവിടെയും സിപിഎം–ബിജെപി ഡീൽ എന്ന ആരോപണം ഉയരും. ഇന്നലെ മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പാലക്കാടും ചേലക്കരയിലും ബിജെപി–സിപിഎം ഡീൽ ഉണ്ടെന്ന് അൻവർ പരാമർശിച്ചത് ഗൗരവമായാണ് പാർട്ടി വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷം ഇത് സിപിഎമ്മിനെതിരെ കൂടുതൽ ശക്തമായി ഉന്നയിക്കുകയും ചെയ്യും. പി.വി. അന്‍വര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി, ഭരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു മറികടക്കാനുണ്ട്.
കോട്ട കാക്കാൻ പ്രദീപ്?
സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ചേലക്കര. 1996ല്‍ കെ.രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ടു ചാഞ്ഞത്. ആദ്യ മത്സരത്തിൽ കെ.രാധാകൃഷ്ണനന്‍ 2323 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി ടി.എ. രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ൽ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കെ.എ. തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി. 2006ൽ രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. യുഡിഎഫിന്റെ പി.സി. മണികണ്ഠനെതിരെ 14,629 വോട്ടിനായിരുന്നു വിജയം. 2011ല്‍ കെ.ബി. ശശികുമാറിനെതിരെ 24,676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി.സി. ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. 2016-21 കാലഘട്ടത്തിൽ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു നിലവിൽ സ്ഥാനാർഥിയായി പരിഗണിക്കുന്ന പ്രദീപ്. എല്‍ഡിഎഫ് സ്ഥാനാർഥിയായി വന്ന പ്രദീപ് വിജയിച്ചത് 10,200 വോട്ടിനായിരുന്നു.
ഇന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. സ്ഥാനാർഥി നിര്‍ണയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലെടുക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്റെ ചെയര്‍മാന്‍ കൂടിയാണു സ്ഥാനാർഥിയായി പരിഗണിക്കുന്ന പ്രദീപ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി.കെ. ബിജു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണു വിവരം.
പാലക്കാട് സ്വതന്ത്രൻ വേണ്ട
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാഥിയെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ചർച്ചകൾ നേരത്തെ അനൗദ്യോഗികമായി നടന്നിരുന്നു. ഡിവൈഎഫ്ഐ നേതാവ് സഫ്ദര്‍ ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, മുന്‍ എംഎല്‍എ ടി.കെ. നൗഷാദ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചർച്ചകളിൽ സജീവം. 1996ലാണ് ടി.കെ. നൗഷാദ് മണ്ഡലത്തില്‍നിന്നു വിജയിച്ചത്. കോണ്‍ഗ്രസിന്റെ സി.എം. സുന്ദരത്തെ 596 വോട്ടുകള്‍ക്കാണ് അന്ന് നൗഷാദ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നൗഷാദ് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2006ല്‍ കെ.കെ. ദിവാകരനാണു മണ്ഡലത്തില്‍ അവസാനമായി വിജയിച്ച എല്‍ഡിഎഫ് സ്ഥാനാർഥി. പിന്നീടു നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് വിജയിച്ചത്. പടിപടിയായി മണ്ഡലത്തിൽ സ്വാധീനം ഉറപ്പിച്ച ബിജെപി രണ്ടാം സ്ഥാനത്തേക്കുമെത്തി.
ഡിവൈഎഫ്‌ഐയിലെ ഒരു സംസ്ഥാന നേതാവിനെയും സിപിഎം സജീവമായി പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയാൽ ജില്ലയ്ക്കു പുറത്തുനിന്നുള്ള ഈ യുവനേതാവിനെ സിപിഎം സ്ഥാനാർഥിയാക്കുമെന്നാണ് വിവരം.