തിരുവനന്തപുരം∙ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ചോദ്യമാണ് ഇന്ന് സഭയെ പ്രക്ഷുബ്ധമാക്കിയത്. പിന്നാലെ സ്പീക്കറെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സതീശനു നേരെ ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരും മുഖ്യമന്ത്രിയും. സംഭവത്തിൽ സ്പീക്കർ ഷംസീറിന്റെ വിശദീകരണം ഇങ്ങനെ– ‘‘സ്പീക്കറിന്റെ ഡയസിനു മുന്നിൽ വന്ന് ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡ‍ി. സതീശൻ തിരികെ വിളിച്ചപ്പോൾ മാത്യു കുഴൽനാടൻ ഒഴികെ മറ്റുള്ള അംഗങ്ങളെല്ലാം സീറ്റിലേക്കു മടങ്ങി. മാത്യു കുഴൽനാടൻ അപ്പോഴും അവിടെനിന്ന് ചെയറിനു നേരെ ബഹളം വച്ചു. ഈ സാഹചര്യത്തിലാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം ഞാൻ ചോദിച്ചത്.’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ചോദ്യമാണ് ഇന്ന് സഭയെ പ്രക്ഷുബ്ധമാക്കിയത്. പിന്നാലെ സ്പീക്കറെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സതീശനു നേരെ ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരും മുഖ്യമന്ത്രിയും കടുപ്പിച്ചു. സംഭവത്തിൽ സ്പീക്കർ ഷംസീറിന്റെ വിശദീകരണം ഇങ്ങനെ– ‘‘സ്പീക്കറിന്റെ ഡയസിനു മുന്നിൽ വന്ന് ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡ‍ി. സതീശൻ തിരികെ വിളിച്ചപ്പോൾ മാത്യു കുഴൽനാടൻ ഒഴികെ മറ്റുള്ള അംഗങ്ങളെല്ലാം സീറ്റിലേക്കു മടങ്ങി. മാത്യു കുഴൽനാടൻ അപ്പോഴും അവിടെനിന്ന് ചെയറിനു നേരെ ബഹളം വച്ചു. ഈ സാഹചര്യത്തിലാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം ഞാൻ ചോദിച്ചത്.’’

സ്പീക്കർക്കു നൽകാൻ മാത്യു കുഴൽനാടനും മറുപടിയുണ്ട്. സഭാ ടിവിയിൽ കാണാതെ പോയ ദൃശ്യത്തെപ്പറ്റിയും നടുത്തളത്തിൽ ആയതിനാൽ കേൾക്കാതെ പോയ തന്റെ ശബ്ദത്തെപ്പറ്റിയും മാത്യു കുഴൽനാടൻ മനോരമ ഓൺലൈനിനോടു വിശദീകരിക്കുന്നു. ‘‘സ്പീക്കറുടെ തെറ്റായ ന്യായീകരണമാണത്. ഞങ്ങൾ പ്രതിഷേധിച്ചു കൊണ്ടിരുന്നപ്പോൾ പ്രതിപക്ഷ നേതാവ് ‍ഞങ്ങളോടു സീറ്റിലേക്കു മടങ്ങാൻ പറഞ്ഞു. ഞങ്ങളെല്ലാം മടങ്ങാൻ തയാറെടുക്കുകയായിരുന്നു. അപ്പോൾ വളരെ ക്ഷുഭിതനായി നിങ്ങൾ പോകണം, അല്ലെങ്കിൽ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കില്ലെന്നു പറഞ്ഞു. പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കുന്നത് സ്പീക്കറുടെ ഔദാര്യമാണ് എന്ന രീതിയിലായിരുന്നു സംസാരം. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ജനങ്ങൾ കൊടുത്തതാണ്, അത് അങ്ങയുടെ ഔദാര്യമല്ലെന്ന് ഞാൻ മറുപടി പറഞ്ഞു. ഈ വാചകമാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഞാൻ അൺ പാർലമെന്ററി വാക്കുകളൊന്നും പ്രയോഗിച്ചിട്ടില്ല. ഇതോടെയാണ് സ്പീക്കർ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കാതെ അടുത്തയാളെ വിളിച്ചതും ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം ഉന്നയിച്ചതും’’ – മാത്യു കുഴൽനാടൻ പറഞ്ഞു.

ADVERTISEMENT

നിയമസഭയിൽ സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ പരസ്പരം നിലവാരമില്ലാതെ സംസാരിക്കുന്നു എന്ന കുറ്റപ്പെടുത്തലായിരുന്നല്ലോ എന്ന ചോദ്യത്തോട് സഭയിൽ പ്രതിപക്ഷത്തെ നേരിടാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ടായിരുന്നില്ലെന്ന് മാത്യു കുഴൽ‌നാടൻ‌ പറഞ്ഞു. എങ്ങനെയെങ്കിലും സഭ തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചർച്ചകളെ ഭയന്നാണ് നക്ഷത്ര ചോദ്യങ്ങളിൽ കൃത്രിമം കാണിച്ചത്. ചോദ്യത്തോരവേള ബഹിഷ്കരിച്ച സമയത്ത് തീരെ നിലവാരമില്ലാത്തതും അങ്ങേയറ്റം പ്രകോപനപരവുമായ പരാമർശങ്ങൾ സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പ്രതിപക്ഷ നേതാവിനെതിരെയും പ്രതിപക്ഷത്തിനെതിരെയും നടത്തി. അതിനാലാണ് ബഹിഷ്കരണം കഴിഞ്ഞ് തിരികെ വന്നപ്പോൾ ആ പരാമർശങ്ങൾ രേഖയിലുണ്ടാകാൻ പാടില്ലെന്നു പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലുമൊന്നു പറഞ്ഞാൽ അതു രേഖയിലുണ്ടാകില്ലെന്നു വിളിച്ചുകൂവുന്ന സ്പീക്കറാണ് പ്രതിപക്ഷ നേതാവിനെതിരെ പരാമർശങ്ങൾ നടത്താൻ അവസരം കൊടുത്തത്. അദ്ദേഹം തന്നെ അതിനു നേതൃത്വം നൽകി. ഈ സമയത്താണ് ഞങ്ങൾ പ്രതിഷേധിക്കാൻ തയാറായത്. അപ്പോൾ വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് ഞങ്ങളെ തള്ളാനും പിടിച്ചുമാറ്റാനും ശ്രമിച്ചതാണ് അന്തരീക്ഷം വഷളാക്കിയതെന്നും മാത്യു കുഴൽനാടൻ വിശദീകരിച്ചു. 

അടിയന്തര പ്രമേയത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയതിനുള്ള ചോദ്യത്തോട് ഒരു അടിയന്തര പ്രമേയത്തിന് അനുമതി നൽകിയെന്ന് പറഞ്ഞ് പിന്നെ എന്തും പറയാമെന്ന് വച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുമ്പോൾ അടിയന്തര പ്രമേയത്തിനു അനുമതി തന്നല്ലോ ഞങ്ങൾ കണ്ടുനിൽക്കണമെന്ന് പറഞ്ഞാൽ സമ്മതിക്കില്ല. സഭ അവസാനിച്ചിട്ടില്ലല്ലോ, ഇനിയുമുണ്ടല്ലോ. കേരളത്തിലെ ജനങ്ങളുടെ വികാരവും പ്രതിഷേധവും വരും ദിവസങ്ങളിലും സഭയിൽ ഉന്നയിക്കും. വിഷയത്തിൽ നിന്നും പിന്നോട്ടുപോകില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

English Summary:

minister Mathew Kuzhalnadan says about issues in kerala assembly meeting