‘ദലിത് വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകളെന്തൊക്കെ’: കോലാപൂരിലെ ദലിത് കുടുംബത്തോടൊപ്പം സമയം ചിലവിട്ട് രാഹുൽ ഗാന്ധി
മുംബൈ∙ മഹാരാഷ്ട്രയിലെ കോലാപൂരിൽ നടത്തിയ സന്ദർശനത്തിനിടെ ദലിത് കുടുംബത്തോടൊപ്പം ആഹാരം കഴിച്ച് രാഹുൽ ഗാന്ധി. അജയ് തുകാറാം സനദെ-അഞ്ജന ദമ്പതികളുടെ വീട്ടിലെത്തിയാണ് രാഹുൽ ഭക്ഷണം കഴിച്ചത്. വീട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ദമ്പതികൾ ഭക്ഷണം നൽകുകയും രാഹുൽ ഗാന്ധി അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയുമായിരുന്നു. ഭക്ഷണ രീതിയെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുൽ അവരുടെ പ്രത്യേക വിഭവമായ ഹർഭർയാചി ഭാജി ഉണ്ടാക്കുന്നതിലും സഹായിച്ചു. സംഭവത്തിന്റെ വിഡിയോ രാഹുൽ തന്നെയാണ് എക്സിൽ പങ്കുവച്ചത്.

മുംബൈ∙ മഹാരാഷ്ട്രയിലെ കോലാപൂരിൽ നടത്തിയ സന്ദർശനത്തിനിടെ ദലിത് കുടുംബത്തോടൊപ്പം സമയം ചിലവിട്ട് രാഹുൽ ഗാന്ധി. അജയ് തുകാറാം സനദെ-അഞ്ജന ദമ്പതികളുടെ വീട്ടിലാണ് രാഹുലെത്തിയത്. വീട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ദമ്പതികൾ ഭക്ഷണം നൽകുകയും രാഹുൽ ഗാന്ധി അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയുമായിരുന്നു. ഭക്ഷണ രീതിയെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുൽ അവരുടെ പ്രത്യേക വിഭവമായ ഹർഭർയാചി ഭാജി ഉണ്ടാക്കുന്നതിലും സഹായിച്ചു. ഇതിന്റെ വിഡിയോ രാഹുൽ തന്നെയാണ് എക്സിൽ പങ്കുവച്ചത്.
പാചകത്തിനിടെ ദലിത് വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. തങ്ങൾ നേരിട്ട ജാതി അധിക്ഷേപങ്ങളെ കുറിച്ചും വിവേചനത്തെ കുറിച്ചും ദമ്പതികൾ രാഹുലിനോട് സംസാരിച്ചു. ‘‘ദലിത് അടുക്കളയം കുറിച്ച് ഇന്നും വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ. ശാഹു പടോലെ പറഞ്ഞതുപോലെ ദലിതർ എന്ത് കഴിക്കുന്നുവെന്ന് ആർക്കും അറിയില്ല. അവർ എന്ത് കഴിക്കുന്നുവെന്നും, എങ്ങനെ പാചകം ചെയ്യുന്നുവെന്നും അവരുടെ പാചകരീതി എങ്ങനെയാണെന്നും അതിന്റെ രാഷ്ട്രീയ സാമൂഹിക വശമെന്താണെന്നും അറിയാനുള്ള ആഗ്രഹത്താൽ ഒരു ഉച്ച സമയം അജയ് തുകാറാം സനദെ - അഞ്ജന തുകാറാം സനദെ ദമ്പതികളോടൊപ്പം ചെലവഴിച്ചു’’ – രാഹുൽ എക്സിൽ കുറിച്ചു.