തിരുവനന്തപുരം∙ പി.വി.അന്‍വറിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കിയ സ്വര്‍ണക്കടത്തും ഹവാലപ്പണം പിടിക്കലും മലപ്പുറം പരാമര്‍ശവും സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പരാമര്‍ശം സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്ത

തിരുവനന്തപുരം∙ പി.വി.അന്‍വറിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കിയ സ്വര്‍ണക്കടത്തും ഹവാലപ്പണം പിടിക്കലും മലപ്പുറം പരാമര്‍ശവും സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പരാമര്‍ശം സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പി.വി.അന്‍വറിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കിയ സ്വര്‍ണക്കടത്തും ഹവാലപ്പണം പിടിക്കലും മലപ്പുറം പരാമര്‍ശവും സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പരാമര്‍ശം സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പി.വി.അന്‍വറിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കിയ സ്വര്‍ണക്കടത്തും ഹവാലപ്പണം പിടിക്കലും മലപ്പുറം പരാമര്‍ശവും സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പരാമര്‍ശം സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുപ്പിക്കും. സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ദേശവിരുദ്ധ പരാമര്‍ശം, ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് ഗവര്‍ണര്‍ക്കുള്ളത്. ഇതിനു പിന്നാലെ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത് ഭിന്നത രൂക്ഷമാക്കി. കഴിഞ്ഞദിവസം പി.വി.അന്‍വര്‍ രാജ്ഭവനിലെത്തി നല്‍കിയ നിവേദനത്തില്‍ ഗവര്‍ണര്‍ എന്ത് ഇടപെടല്‍ നടത്തുമെന്നതും നിര്‍ണായകമാണ്. 

കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ കടുത്ത ഭാഷയാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു  വര്‍ഷമായി ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും മുഖ്യമന്ത്രി പുലര്‍ത്തുന്ന നിശബ്ദതയും നിഷ്‌ക്രിയത്വവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസ്താവനയെക്കുറിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിലെ കാലതാമസവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ചീഫ് സെക്രട്ടറിയോടു വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് അന്നു തന്നെ വൈകി ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഭരണഘടനയിലെ 154, 163, 167 വകുപ്പുകളും റൂള്‍സ് ഓഫ് ബിസിനസും ഓര്‍മിപ്പിച്ച്, ഗവര്‍ണറോട് മുഖ്യമന്ത്രി മറുപടി പറയേണ്ടതായ കാര്യങ്ങളിലല്ലാതെ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന വിശദീകരണവുമായി ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്. എന്നാല്‍, മുഖ്യമന്ത്രി ഉദ്ധരിച്ച ഭരണഘടനയിലെ വകുപ്പ് 167 പ്രകാരം, ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് ഗവര്‍ണര്‍ മറുപടിയില്‍ പറഞ്ഞു. 

ADVERTISEMENT

ദേശവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് മാധ്യമങ്ങളോടു നിരന്തരം പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു വിശദീകരണവും തനിക്കു നല്‍കുന്നില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ അതും താങ്കള്‍ നിരസിച്ചത് ആശ്ചര്യപ്പെടുത്തി. ഭരണഘടനയുടെ 166(3), 167 വകുപ്പുകള്‍ പ്രകാരവും കേരള സര്‍ക്കാരിന്റെ റൂള്‍സ് ആനഡ് ബിസിനസ് പ്രകാരവുമാണ് വിവരങ്ങള്‍ ആരാഞ്ഞത്. സ്വര്‍ണക്കടത്തില്‍നിന്നുള്ള പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന ഗുരുതരമായ കുറ്റകൃത്യം ഭരണഘടനാപരമായ ധാര്‍മികത ചൂണ്ടിക്കാട്ടി നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ദേശവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി വെളിപ്പെടുത്തിയ കാര്യം സംബന്ധിച്ച് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കാനാണ് വിവരങ്ങള്‍ ചോദിച്ചത്. ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമാണത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ഭരണഘടനാപരമായ ധാര്‍മികതയ്ക്ക് എതിരാണെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കുന്നു. 

എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പി.വി.അന്‍വറിന്റെ ആരോപണത്തിലും സ്വന്തം നിലയ്ക്കു ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിലും എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഗവര്‍ണര്‍ സെപ്റ്റംബര്‍ 10ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി ഇന്നലെയാണ് നല്‍കിയത്. അന്‍വറിനെതിരെ കോട്ടയം ജില്ലയില്‍ ലഭിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നു മാത്രമാണ് മറുപടി.

ADVERTISEMENT

സെപ്റ്റംബര്‍ 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മലപ്പുറത്തെ സ്വര്‍ണക്കടത്തു സംബന്ധിച്ച് കണക്കുസഹിതം മുഖ്യമന്ത്രി വിശദീകരിച്ചത്. സ്വര്‍ണവും ഹവാലപ്പണവും സര്‍ക്കാര്‍ പിടികൂടുന്നതിലുളള വിരോധമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പി.വി.അന്‍വറിനെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുകയും ചെയ്തു. മൂന്നു വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വർണമാണെന്നും 2020 മുതല്‍ 87.22 കോടി ഹവാലപ്പണം മലപ്പുറത്തുനിന്നു പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വർണം, ലഹരിമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം ആണെന്നും അത് ഒരു വിധത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു മുന്‍പ് സെപ്റ്റംബര്‍ 13നു തന്നെ മലപ്പുറത്തെ സ്വര്‍ണക്കടത്തു സംബന്ധിച്ച് ഒരു പിആര്‍ ഏജന്‍സി നല്‍കിയ കുറിപ്പ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നു. ഇതു വാര്‍ത്തയാകുകയും ചെയ്തു. തുടര്‍ന്ന് ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍, മലപ്പുറത്ത് സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന പരാമര്‍ശം വന്നതോടെയാണ് വിവാദം കടുത്തത്. മലപ്പുറത്തിനെതിരായ നീക്കമാണിതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഇതോടെ താന്‍ പറയാത്ത കാര്യങ്ങള്‍ പിആര്‍ ഏജന്‍സി എഴുതി നല്‍കുകയായിരുന്നുവെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. എന്നാല്‍ ഈ വിഷയം ഗൗരവമുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അപ്രതീക്ഷിതമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

English Summary:

Chief Minister has something to hide": Governor toughens stand; Government-Governor tussle again; What action on Anvar's petition?