മുംബൈ ∙ ഒരു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബിജെപിയുടെ ഹരിയാനയിലെ വിജയവും ജമ്മു–കശ്മീരിലെ പ്രകടനവും എൻഡിഎക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്ന സന്ദേശമാണ് ഇന്ത്യാ സഖ്യത്തിനു ഈ തിരഞ്ഞെടുപ്പുഫലം നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ, സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനാണ് സീറ്റുവിഭജന ചർച്ചയിൽ മേൽക്കൈയുണ്ടായിരുന്നത്. എന്നാൽ, ഇന്നലത്തെ തിരഞ്ഞെടുപ്പുഫലം പാർട്ടിയുടെ വിലപേശൽ ശക്തി കുറച്ചേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഒരു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബിജെപിയുടെ ഹരിയാനയിലെ വിജയവും ജമ്മു–കശ്മീരിലെ പ്രകടനവും എൻഡിഎക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്ന സന്ദേശമാണ് ഇന്ത്യാ സഖ്യത്തിനു ഈ തിരഞ്ഞെടുപ്പുഫലം നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ, സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനാണ് സീറ്റുവിഭജന ചർച്ചയിൽ മേൽക്കൈയുണ്ടായിരുന്നത്. എന്നാൽ, ഇന്നലത്തെ തിരഞ്ഞെടുപ്പുഫലം പാർട്ടിയുടെ വിലപേശൽ ശക്തി കുറച്ചേക്കും. എൻഡിഎയിലാകട്ടെ ബിജെപി കൂടുതൽ സീറ്റുകൾ കൈവശം വയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കും. ഇന്ത്യാ സഖ്യത്തിലേക്കു കൂറുമാറാൻ സാധ്യതയുള്ള തങ്ങളുടെ നേതാക്കളുടെ നീക്കങ്ങൾക്കു തടയിടാനും ഇന്നലത്തെ തിരഞ്ഞെടുപ്പുഫലം എൻഡിഎ ഘടകകക്ഷികൾ ആയുധമാക്കും.

  • Also Read

അതേസമയം, ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ ചിത്രം വ്യത്യസ്തമാണെന്നും അവിടെ കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണെങ്കിൽ മഹാരാഷ്ട്രയിൽ ആറു പ്രധാന പാർട്ടികളാണ് കളത്തിലുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകനായ അഭയ് ദേശ്പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്രാ നവനിർമാൺ സേന, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി എന്നിവയടക്കമുള്ള ഒട്ടേറെ ചെറുപാർട്ടികളും പല സീറ്റുകളിലും വിജയം നിർണയിക്കുന്ന ശക്തികളാണ്. സംവരണത്തിന്റെ പേരിൽ മറാഠകളും ഒബിസികളും തമ്മിലും ധൻകർ വിഭാഗവും പട്ടികവിഭാഗവും തമ്മിലുമുള്ള ഭിന്നതയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയേക്കും.

ADVERTISEMENT

അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ, തൊഴിൽ പരിശീലനത്തിന് യുവാക്കൾക്ക് പ്രതിമാസം 10,000 രൂപ വരെ സ്റ്റൈപൻഡ്, കർഷകരുടെ വൈദ്യുതി ബിൽ എഴുതിത്തള്ളൽ എന്നിവയടക്കം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികളാണ് എൻഡിഎക്ക് ആത്മവിശ്വാസമേകുന്നത്. എന്നാൽ, വർഷങ്ങൾക്കു ശേഷം കോൺഗ്രസ് താഴേത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്നതും ശരദ് പവാറിന്റെ തന്ത്രങ്ങളും പാർട്ടി പിളർത്തപ്പെട്ടതിന്റെ പേരിൽ ഉദ്ധവിന് അനുകൂലമായുള്ള സഹതാപസാധ്യതയുമെല്ലാം ഇന്ത്യാ സഖ്യത്തിനു വിജയപ്രതീക്ഷ പകരുന്നുണ്ട്.

English Summary:

Election result give confidence in NDA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT