തിരുവനന്തപുരം∙ പ്രകൃതിക്ഷോഭത്തിൽ വീടു നഷ്ടമായവർക്കു ഒന്നര വർഷമായി കേരളം നഷ്ടപരിഹാരം നൽകുന്നില്ല. മുഖ്യമന്ത്രിക്കു കീഴിലുള്ള സംസ്ഥാന ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദുരന്തപ്രതികരണ നിധിയിൽനിന്ന് ഒരു ലക്ഷം രൂപയിലേറെയുള്ള സഹായമാണു മുടങ്ങിയത്. നിധിയിൽ 150 കോടിയിലേറെ രൂപ ഉണ്ടായിരിക്കെ രണ്ടു ലക്ഷത്തിൽപരം പേരാണു നഷ്ടപരിഹാരം കാത്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കു കേന്ദ്ര സഹായം ലഭിച്ചില്ലെന്നു കേരളം പരാതിപ്പെടുമ്പോഴാണു സംസ്ഥാനത്ത് ദുരന്തപ്രതികരണനിധിയിൽനിന്നുള്ള സഹായം മുടങ്ങിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം പരിഷ്കരിച്ച് 2023 ജൂണിൽ ഇറങ്ങിയ ഉത്തരവിൽ വിശദീകരണം ആരാഞ്ഞ് ജില്ലാ കലക്ടർമാർ ദുരന്തനിവാരണ വകുപ്പിനു കത്തുകളെഴുതിയതോടെയാണു ലക്ഷക്കണക്കിന് അപേക്ഷകൾ ചുവപ്പുനാടയിൽ കുരുങ്ങിയത്. മുമ്പ് സമതലം, മലയോരം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലെ ഒൻപതു സ്ലാബുകളിലായി നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയാണു നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. 15% വരെയുള്ള ആദ്യ സ്ലാബിൽ 5200 രൂപയായിരുന്നു സഹായം. 16% മുതൽ 29% വരെയുള്ള രണ്ടാം സ്ലാബിൽ സമതലപ്രദേശങ്ങളിലെ വീടുകൾക്ക് 28,500 രൂപയും മലയോരമേഖലയിൽ ഉള്ളവയ്ക്ക് 30,500 രൂപയും ആയിരുന്നു നഷ്ടപരിഹാരം. പൂർണമായി നശിച്ച വീടുകൾ ഉൾപ്പെടുന്ന ഏറ്റവും ഉയർന്ന സ്ലാബിലെ നഷ്ടപരിഹാരം 1.01 ലക്ഷം രൂപയായിരുന്നു.

ADVERTISEMENT

2023 ജൂൺ 18ന് ഇറങ്ങിയ ഉത്തരവ് പ്രകാരം നഷ്ടപരിഹാരത്തിന് സ്ലാബുകൾ രണ്ടെണ്ണം മാത്രമാണ്. 15% എങ്കിലും നാശമുണ്ടായാൽ ഭാഗിക നഷ്ടം കണക്കാക്കി ഓലപ്പുരകൾക്ക് 4000 രൂപയും മറ്റു വീടുകൾക്ക് 6500 രൂപയും ലഭിക്കുന്നതാണ് ആദ്യ സ്ലാബ്. 

പൂർണമായി നാശനഷ്ടം ഉണ്ടായവ ഉൾപ്പെടുന്ന രണ്ടാം സ്ലാബിൽ യഥാക്രമം 1.20 ലക്ഷം രൂപയും 1.30 ലക്ഷം രൂപയും നൽകാം. ഇതോടെ 16% എങ്കിലും നാശനഷ്ടമുണ്ടാകുന്ന വീടുകൾക്കും ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കാവുന്ന സാഹചര്യമായി. ഇതിൽ കലക്ടർമാർ വിശദീകരണം തേടിയതിന്റെ ഫയൽ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൂടിയായ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ തീരുമാനം കാത്തിരിക്കുന്നത്. രണ്ടു മാസത്തോളമായി വകുപ്പ് സെക്രട്ടറിയുടെ ഓഫിസിലാണെന്നാണു വിവരം. 

ADVERTISEMENT

വിശദീകരണ ഉത്തരവ് പുറത്തിറങ്ങിയാൽ ധനസഹായം അനുവദിക്കാൻ കലക്ടർമാർക്കു നടപടി സ്വീകരിക്കാം. നടപടികൾ ഓൺലൈനായതിനാൽ ഏതാനും ദിവസങ്ങൾ കൊണ്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ പണം എത്തും.

English Summary:

Kerala Delays Compensation for Over 200,000 People Who Lost Homes