ഓട്ടോ പെട്ടെന്ന് ബ്രേക്കിട്ടു, പിന്നാലെ ബൈക്കും; താഴെവീണ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്ക് കയറി മരിച്ചു
കോഴിക്കോട്∙ മാവൂർ പെരുവയലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണ (22 ) ആണ് മരിച്ചത്. രാവിലെ 9 മണിക്ക് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വീടിന് സമീപത്തു വച്ചായിരുന്നു അപകടം.

റോഡിന് സമീപം ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ സമീപത്തെത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ ബൈക്കിൽ വന്ന അഭിൻ ബ്രേക്ക് ചവിട്ടിയെങ്കിലും റോഡിൽ മറിഞ്ഞു വീണു. റോഡിലേക്ക് വീണ അഭിന്റെ തലയിൽ എതിർവശത്തു നിന്നും വന്ന ബൈക്ക് ഇടിച്ചു. സംഭവസ്ഥലത്തുവച്ചു തന്നെ അഭിൻ മരിച്ചു. അമ്മ: ബിന്ദു.