വിമാനത്തിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം; നാൽപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ
ചെന്നൈ∙ ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍. മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതിനാണ് സെയില്‍സ് എക്‌സിക്യൂട്ടീവായ രാജേഷ് ശര്‍മ എന്നയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഇയാൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം. ഭാരതീയ ന്യായ സംഹിത വകുപ്പ് 75 പ്രകാരമാണ് അറസ്റ്റ്.

ചെന്നൈയില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി രാജേഷ് ശർമയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ഒരു സ്റ്റാഫ് അവരുടെ കൂടെ പൊലീസ് സ്റ്റേഷന്‍ വരെ പോകുകയായിരുന്നുവെന്ന് ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയത്തിൽ വൈകാതെ ഇൻഡിഗോയുടെ പ്രസ്താവന പുറത്തുവന്നേക്കാം.
‘‘ജനലിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി. പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിക്കുകയായിരുന്നു’’– എന്നാണ് യുവതിയുടെ പരാതിയെന്ന് വിമാനത്താവളവുമായി ചേര്‍ന്നുള്ള മീനമ്പക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പറഞ്ഞു.