വയനാട് ∙ ഓണം ബംപർ ജേതാവ് അൽ‌ത്താഫ് കൽപറ്റയിലെ എസ്ബിഐ ബാങ്കിലെത്തി. നാട്ടുകാരും ബാങ്ക് അധികൃതരും ആവേശത്തോടെയാണ് അൽത്താഫിനെ വരവേറ്റത്. ദൈവത്തിന്റെ അനുഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കേരളത്തെ വിശ്വാസമാണ്, അതിനാലാണ് ഇവിടുത്തെ ബാങ്കിൽ വന്നതെന്നും അൽത്താഫ് പറഞ്ഞു. ലോട്ടറി ടിക്കറ്റ് ബാങ്കിനു കൈമാറി, അക്കൗണ്ട് തുടങ്ങിയ ശേഷമാണ് മടങ്ങിയത്. മറ്റ് നടപടിക്രമങ്ങൾ വരുംദിവസങ്ങളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ഓണം ബംപർ വിജയി കർണാടക സ്വദേശി അൽത്താഫ് എസ്ബിഐ കൽപറ്റ ബ്രാഞ്ചിലെത്തി ലോട്ടറി ടിക്കറ്റ് കൈമാറി. വൈകിട്ട് നാല് മണിയോടെയാണ് അൽത്താഫും ബന്ധുക്കളും കൽപറ്റയിലെ ബ്രാഞ്ചിലെത്തിയത്. ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അൽത്താഫ് പറഞ്ഞു. കേരളത്തെ വിശ്വാസമാണ്. അതുകൊണ്ടാണ് കൽപറ്റയിലെ ബാങ്കിലെത്തി ടിക്കറ്റ് കൈമാറാൻ തീരുമാനിച്ചത്. പണം എന്തു ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ടിക്കറ്റ് കൈമാറി മടങ്ങുകയാണ്. ബാക്കിയെല്ലാം വഴിയെ തീരുമാനിക്കും. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും അൽത്താഫ് പറഞ്ഞു. 

അൽ‌ത്താഫിനെ കൽപറ്റയിലെ എസ്ബിഐ ശാഖ അധികൃതർ സ്വീകരിക്കുന്നു ചിത്രം: ധനേഷ് അശോക്, മനോരമ

ബന്ധുക്കൾ അൽത്താഫിനെ എടുത്തുയർത്തിയാണ് ബാങ്കിലേക്ക് എത്തിച്ചത്. ബാങ്ക് മാനേജർ മിഥുൻ പൂക്കൾ നൽകി അൽത്താഫിനെ സ്വീകരിച്ചു. യോനോ വഴി അൽത്താഫിന് ഉടൻ തന്നെ ബാങ്കിൽ അക്കൗണ്ട് നൽകി. ടിക്കറ്റ് ലോട്ടറി വകുപ്പിന് കൈമാറും. അടുത്തയാഴ്ചയായിരിക്കും ടിക്കറ്റ് കൈമാറുകയെന്നും മാനേജർ പറഞ്ഞു. 

ADVERTISEMENT

കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഇത്തവണത്തെ ഓണം ബംപർ 25 കോടി രൂപ അടിച്ചത്. മൈസൂരു സ്വദേശികളായ നാഗരാജും സഹോദരൻ മഞ്ജുനാഥും ചേർന്ന് ബത്തേരി ഗാന്ധി ജങ്ഷനിൽ നടത്തുന്ന എൻജിആർ ലോട്ടറിക്കടയിൽ നിന്നാണ് അൽത്താഫ് ലോട്ടറി എടുത്തത്. 15 വർഷമായി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് അൽത്താഫിന് സമ്മാനം ലഭിക്കുന്നത്. അൽത്താഫിന്റെ ബന്ധുക്കൾ ബത്തേരിയിലുണ്ട്. രണ്ട് മാസം മുമ്പ് ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തത്.

English Summary:

Onam bumper winner Altaf reached SBI Bank, Kalpatta

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT