യജമാനനെ അവസാനമായി കാണാൻ ‘ഗോവ’യും; രത്തൻ ടാറ്റയുടെ സന്തതസഹചാരിയായി മാറിയ നായ
മുംബൈ∙ ബിസിനസ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നതിനിടയിൽ പലർക്കും സഹായ ഹസ്തം നീട്ടിയ രത്തൻ ടാറ്റ ഒരു മൃഗസ്നേഹി കൂടിയായിരുന്നു. ഓഫിസിലേക്കുള്ള യാത്രകളിൽ രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്നു ‘ഗോവ’ എന്ന വളർത്തു നായ. ഈ നായയുടെ വിശേഷങ്ങൾ ടാറ്റ മുമ്പ് എക്സിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ തന്റെ യജമാനന്റെ ഒടുവിലെ യാത്രയ്ക്ക് കൂടി ഗോവ സാക്ഷ്യം വഹിക്കാനെത്തി.

മുംബൈ∙ ബിസിനസ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നതിനിടയിൽ പലർക്കും സഹായ ഹസ്തം നീട്ടിയ രത്തൻ ടാറ്റ ഒരു മൃഗസ്നേഹി കൂടിയായിരുന്നു. ഓഫിസിലേക്കുള്ള യാത്രകളിൽ രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്നു ‘ഗോവ’ എന്ന വളർത്തു നായ. ഈ നായയുടെ വിശേഷങ്ങൾ ടാറ്റ മുമ്പ് എക്സിലൂടെ പങ്കുവച്ചിരുന്നു. തന്റെ യജമാനന്റെ അവസാന യാത്രയ്ക്ക് കൂടി ഗോവ സാക്ഷ്യം വഹിക്കാനെത്തി. രത്തൻ ടാറ്റയുടെ മൃതദേഹം വച്ചിരുന്നിടത്തേക്കെത്തിയ ഗോവ, ചുറ്റും നിന്നവരുടെ കരളലിയിച്ചു.
'രത്തന്റെ ഓഫിസ് കമ്പാനിയന്‍' എന്നാണ് എല്ലാവരും ഗോവയെ വിളിച്ചിരുന്നത്. ഗോവയിലെ തെരുവില്‍നിന്നും ലഭിച്ചു എന്നതിന്റെ ഓർമയ്ക്കാണ് നായയ്ക്ക് ഗോവ എന്നുതന്നെ പേരിട്ടത്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം നായകളോടുള്ള എന്റെ സ്‌നേഹം കൂടുകയല്ലാതെ കുറയില്ലെന്ന് രത്തന്‍ ടാറ്റ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ നായ സ്നേഹത്തിന്റെ ഭാഗമായി രത്തൻ ടാറ്റ മുംബൈയിൽ ഒരു നായ സംരക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയും ‘ഗോവ’യും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലും വലിയതായിരുന്നു. 2018ൽ ചാൾസ് രാജകുമാരനിൽനിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് സ്വീകരിക്കാൻ ടാറ്റയെ ക്ഷണിച്ചിരുന്നു. എന്നാൽ ഗോവക്ക് അസുഖം ബാധിച്ചതിനാൽ അവസാന നിമിഷം രത്തൻ ടാറ്റ തന്റെ യാത്ര റദ്ദാക്കുകയായിരുന്നു. മറ്റ് തെരുവ് നായ്ക്കൾക്കൊപ്പം മുംബൈയിലെ ബോംബെ ഹൗസിലാണ് രത്തന്റെ പ്രിയപ്പെട്ട ഗോവയും താമസിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസായ ബോംബെ ഹൗസിലും താജ് ഹോട്ടലിലും തെരുവ് നായ്ക്കൾക്ക് പ്രവേശിക്കാൻ രത്തൻ അനുവദിച്ചിരുന്നു. മഹാലക്ഷ്മി ഏരിയയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രിയും രത്തൻ ടാറ്റയുടെ മൃഗസ്നേഹത്തിന് ഉദാഹരണമാണ്. ഇരുനൂറിലധികം കിടക്കകളാണ് ഈ ആശുപത്രിയിൽ ഉള്ളത്.