‘അരിയിൽ ഷുക്കൂറിന്റെ ഗതി വരും’: കോഴിക്കോട് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ
കോഴിക്കോട്∙ കൊയിലാണ്ടി മുചുകുന്ന് കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. യുഡിഎഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് അരിയിൽ ഷുക്കൂറിന്റെ ഗതി വരും എന്നായിരുന്നു മുദ്രാവാക്യം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് കെഎസ്‌യു സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

കോഴിക്കോട്∙ കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് അരിയിൽ ഷുക്കൂറിന്റെ ഗതി വരും എന്നായിരുന്നു മുദ്രാവാക്യം. യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി അഞ്ചു സീറ്റുകൾ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. എസ്എഫ്ഐക്ക് സ്വാധീനമുള്ള കോളജിൽ ചരിത്രത്തിൽ ആദ്യമായാണ് യുയുസി അടക്കമുള്ള അഞ്ച് സീറ്റുകളിൽ യുഡിഎസ്എഫ് വിജയിച്ചത്.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ പിഎ വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് യുഡിഎസ്എഫ് ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം സിബിഐ സ്പെഷൽ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സിപിഎം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്.