ADVERTISEMENT

കൊച്ചി∙ തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നാണ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. 

രാഷ്ട്രീയ നേട്ടത്തിന് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നാണ് പ്രസ്താവനയിലെ മുന്നറിയിപ്പ്. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ആര്‍എസ്എസിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളില്‍ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളിൽ ഇടപെടാൻ ആര്‍എസ്എസിന് സമയമില്ല, താല്‍പര്യവുമില്ലെന്നും പി.എന്‍. ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

English Summary:

RSS to Sue Over Thrissur Pooram Disruption Allegations, Calls Claims "Politically Motivated"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com