വിയന്റിയാൻ (ലാവോസ്)∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിൽ കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്റിയാൻ (ലാവോസ്)  ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിൽ കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. യുറേഷ്യയായാലും പശ്ചിമേഷ്യയായാലും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഞാൻ ബുദ്ധന്റെ നാട്ടിൽ നിന്നാണ് വരുന്നത്. ഇത് യുദ്ധകാലമല്ലെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ നിന്ന് ഉണ്ടാകില്ല. പരമാധികാരം, പ്രാദേശിക അഖണ്ഡത, രാജ്യാന്തര നിയമങ്ങൾ എന്നിവയെ മാനിക്കേണ്ടതുണ്ട്. മാനുഷിക സമീപനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണം. ഈ ദിശയിൽ സാധ്യമായ എല്ലാ വഴികളിലും ഇന്ത്യ സംഭാവന ചെയ്യുന്നത് തുടരും” – പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

ലോകമെമ്പാടുമുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘‘ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഗുരുതരമായ വെല്ലുവിളിയാണ്. അതിനെ നേരിടാൻ, മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ശക്തികൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. സൈബർ, സമുദ്രം, ബഹിരാകാശം എന്നീ മേഖലകളിലെ പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ട്’’ – മോദി പറഞ്ഞു. ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി മിൽട്ടൻ ചുഴലിക്കാറ്റിൽ യുഎസിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി ലാവോസിൽ എത്തിയത്. വ്യാഴാഴ്ച നടന്ന 21-ാമത് ആസിയാൻ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

English Summary:

Terrorism a Challenge; Solutions Won't Come from the Battlefield, Says PM