ചെന്നൈ കവരൈപേട്ടയിൽ ട്രെയിൻ അപകടം; 13 കോച്ചുകൾ പാളം തെറ്റി, 2 കോച്ചുകൾക്ക് തീപിടിച്ചു
ചെന്നൈ∙ ചെന്നൈക്ക് സമീപം കവരൈപ്പേട്ടയിൽ ട്രെയിൻ അപകടം. മൈസുരു – ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറി.5 കോച്ചുകൾ പാളം തെറ്റി.

ചെന്നൈ∙ തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ, ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റി. 2 കോച്ചുകൾക്ക് തീപിടിച്ചതായാണ് വിവരം. ആളപായമില്ലെന്നാണ് സൂചന. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഭാഗമതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.