പന്തളം∙ ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം ചേരും. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഒക്ടോബർ 26ന് പന്തളത്താണ് യോഗം. ഒക്ടോബർ 16ന് തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും. പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം∙ ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം ചേരും. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഒക്ടോബർ 26ന് പന്തളത്താണ് യോഗം. ഒക്ടോബർ 16ന് തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികൾ നടത്തിയ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ കുറെ വർഷങ്ങളായി ശബരിമല തീർഥാടകർ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ശബരിമലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ അനിവാര്യമാണ് എന്നാൽ അതിന്റെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. കാലാകാലങ്ങളിൽ മാറിവരുന്ന സർക്കാരും ബോർഡും ഭക്തരെ ചൂഷണം ചെയ്യുക എന്നത് ഒഴിച്ചാൽ ഒരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.

ADVERTISEMENT

ശബരിമലയിൽ തീർഥാടന കാലത്ത് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ദശലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറപിടിച്ച് ശബരിമലയിൽ എത്തുന്ന തീർഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെയാണ് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാർഥത്തിൽ ഭക്തരുടെ വിവരശേഖരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ തീർഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടമയാണ്. കഴിഞ്ഞ ഏതാനും കാലങ്ങളായി തീർഥാടനം നിയന്ത്രിക്കുന്നത് പൊലീസാണ്. ഭക്തർക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്ഥയാണ്.

English Summary:

Sabarimala Pilgrimage: Hindu organizations will conduct a meeting